കുസാറ്റിലേത് ഫ്രീക്ക് ആക്സിഡന്റെന്ന് എഡിജിപി; 'വളന്റിയര്‍ ആയത് വിദ്യാര്‍ത്ഥികള്‍ തന്നെ'
കൊച്ചി: കുസാറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം ഫ്രീക്ക് ആക്സിഡന്റെന്ന് എ ഡി ജി പി എം ആര് അജിത് കുമാര്‍. മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് അപകടത്തിലേക്ക് നയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു വളണ്ടിയര്‍മാര്‍.
ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറകില്‍ നിന്നുള്ള തള്ളില്‍ മുന്നിലുണ്ടായിരുന്നവര്‍ പടികളിലേക്ക് വീണപ്പോള്‍ ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീഴുകയായിരുന്നു എ ഡി ജി പി വ്യക്തമാക്കി. മുന്നില്‍ ആളുകള്‍ വീണ് കിടക്കുന്നത് മറ്റുള്ളവര്‍ അറിഞ്ഞതുമില്ല.

'ഫ്രീക്ക് ആക്സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതായിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാന്‍ ഗേറ്റ് അടച്ചിരുന്നു. ഇതാണ് പ്രശ്നമായത്. 1000 മുതല്‍ 1500 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയമാണ്. എന്നാല്‍ ഇതിന് അകത്ത് മുഴുവനായും ആളുകള്‍ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല,' എ ഡി ജി പി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും എ ഡി ജി പി വ്യക്തമാക്കി. കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും ആര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേള നടത്താറുണ്ട്. കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിപാടി നടത്തിയിരുന്നില്ല എന്നാണ് കുസാറ്റ് വി സി പറഞ്ഞത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തിയ പരിപാടിയായിരുന്നു.
ഇതിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പോലുള്ള ടീ ഷര്‍ട്ട് നല്‍കിയിരുന്നു എന്നാണ് വിവരം. ഇത് ധരിച്ച് വരുന്നവര്‍ക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഗാനമേള ആരംഭിക്കുന്നതിന് മുന്‍പ് ഓരോ ബാച്ച് വിദ്യാര്‍ത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കുകയായിരുന്നു.
ഇതോടെ ഇവര്‍ക്ക് മുന്നില്‍ പടികളില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ മറിഞ്ഞുവീഴുകയും ഇവര്‍ക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും വീഴുകയായിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്. 64 പേര് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications