കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈജുവിന്റെ മരണം; വനം വകുപ്പിന്റെ കഥകള്‍ പൊളിയുന്നു; ദേഹത്ത് നിരവധി പരുക്കുകള്‍

  • By Desk
Google Oneindia Malayalam News

ഒല്ലൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മാന്ദാമംഗലം ചേരുംകുഴി ഏഴോലിക്കല്‍ ബൈജു തെളിവെടുപ്പിനുശേഷം തിരികെ കൊണ്ടുവന്നപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നത് ഉദ്യോഗസ്ഥരുടെ കള്ളക്കഥ. വനംവകുപ്പു മന്ത്രിയുടെ നിര്‍ദേശാനുസരണം തൃശൂര്‍ ഫോറസറ്റ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മരോട്ടിച്ചാലിലുള്ള വസതിയില്‍നിന്നും ഓട്ടോറിക്ഷയില്‍ കയറിപ്പോയെന്നാണ്.

കസ്റ്റഡിയിലെടുത്ത അന്നുരാവിലെ മുതല്‍ ബൈജുവിന് വെള്ളം പോലും കൊടുക്കാതെ അടച്ച മുറിയിലിട്ട് ക്രൂരമര്‍ദനത്തിന് വിധേയമാക്കി. ബൈജുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്. പലതും മാരകം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഒല്ലൂര്‍ പോലീസും തയാറായില്ല.

 murder

പട്ടിക്കാട് റേഞ്ച് ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബൈജുവിനെ ക്രൂരമായി മര്‍ദിച്ചവശനാക്കുകയും തെളിവെടുപ്പിനായി പലസ്ഥലങ്ങളിലും കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവന്നശേഷവും മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. ബൈജു ഒരു കേസില്‍പ്പോലും പ്രതിയാക്കപ്പെട്ടിട്ടില്ല. മൊഴി രേഖപ്പെടുത്താതെയാണ് ബൈജുവിനെ കസ്റ്റഡിയില്‍ വച്ചതും. ബൈജു മരിച്ച് പത്തു ദിവസത്തിനു ശേഷമാണ് ഓഗസ്റ്റ് നാല്, അഞ്ച്, ആറ് ദിവസങ്ങളിലായി അദ്ദേഹത്തെ പ്രതിചേര്‍ത്ത് ഒന്നിലധികം കേസുകളെടുത്തത്.

ബൈജുവിനോടൊപ്പം റേഞ്ചാഫീസില്‍ ഹാജരായ പത്തുപേരെയും പറഞ്ഞയച്ചു. ബൈജു വനംവകുപ്പിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥന്റെ പേര് വനംകൊള്ളക്കേസില്‍ പറഞ്ഞു എന്നതുകൊണ്ടുമാത്രമാണ് കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചത്. ബൈജുവിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് പോലീസും വനംവകുപ്പുദ്യോഗസ്ഥരും പരാതി നല്‍കുന്നതില്‍നിന്നും പിന്തിരിപ്പിച്ചതെന്ന് പറയുന്നു.

ഇവരുടെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന പരാതിയുമായി രംഗത്തെത്തിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുകഴിഞ്ഞതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പരിശോധനയടക്കമുള്ള വിശദാന്വേഷണം നടത്തണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
custodial death in thrissur; baijus body got several injuries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X