കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുകാര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി; അയാള്‍ കുഴപ്പക്കാരനായിരുന്നെവെന്ന് എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണി. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്നാണ് മണി ആരോപിക്കുന്നത്. രാജ്കുമാര്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണം. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മർദിച്ചു. മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മണി ആരോപിച്ചു.

<strong> കോണ്‍ഗ്രസില്‍ പുതിയ 'ടീം രാഹുല്‍' തയ്യാറാകുന്നു; കൂട്ടരാജി പ്രതിസന്ധിയല്ല, അവസരമാണ്</strong> കോണ്‍ഗ്രസില്‍ പുതിയ 'ടീം രാഹുല്‍' തയ്യാറാകുന്നു; കൂട്ടരാജി പ്രതിസന്ധിയല്ല, അവസരമാണ്

രാജ്കുമാറിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വീഴ്ച സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും സര്‍ക്കാറിനെ വെട്ടിലാക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും എംഎം മണികുറ്റപ്പെടുത്തി.

mmmani

അതിനിടെ, കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ രംഗത്തെത്തി. രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് ഗൗരവപരമായി കാണണമെന്നും പോലീസ് മേധാവിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കെകെ ശിവരാമന്‍ ആവശ്യപ്പെട്ടു.

<strong> മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കേന്ദ്രം? പ്രമുഖ പത്രങ്ങള്‍ക്ക് സർക്കാർ പരസ്യം നിഷേധിച്ചു </strong> മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കേന്ദ്രം? പ്രമുഖ പത്രങ്ങള്‍ക്ക് സർക്കാർ പരസ്യം നിഷേധിച്ചു

എസ്പിയുടെ അറിവില്ലാതെ ഇത്തരത്തിലുള്ള ക്രൂരമര്‍ദനം നടക്കില്ലെന്നും സിപിഐ ആരോപിക്കുന്നു. കസ്റ്റഡിയില്‍ എടുത്ത വിവരം അറിഞ്ഞിട്ടും ഡിവൈഎസ്പിയും എസ്പിയും ഇടപെടാതിരുന്നത് സംശയകരമാണ്. സംഭവത്തില്‍ ഇവരുടെ പങ്കും അന്വേഷിക്കണം. രാജ്കുമാറിന്‍റെ മരണത്തില്‍ കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടവരണമെന്നും ശിവരാമന്‍ പറഞ്ഞു.

English summary
custody death; mm mani against rajkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X