കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം';പിസി ജോർജിന്റെ കസ്റ്റഡിയിൽ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 k-surendran-1619949391-1649438888.jpg

മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബി ജെ പി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബി ജെ പി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

എതിരഭിപ്രായം പറയുന്നവരുടെ നാവരിയാനുള്ള ശ്രമമാണ് എൽ ഡി എഫ് സർക്കാർ നടത്തുന്നതെന്നായിരുന്നു ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. എന്ത് മതവിദ്വേഷ പ്രസ്താവനയാണ് പിസി ജോര്‍ജ് നടത്തിയത്, അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്, അത് വിശദീകരിക്കാനുള്ള അവകാശം ജോര്‍ജിനുണ്ട്. ഒരു വ്യക്തിക്ക് തന്‍റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വിദ്വേഷ പ്രസംഗത്തിൽ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ കസ്റ്റഡിയിൽ എടുത്തത് തുടർന്ന് ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പിസി ജോർജിനെതിരെയാണ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം ജോർജിന്റെ കസ്റ്റഡിയിൽ പ്രതികരിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി.പി സി ജോര്‍ജ് തെറ്റ് ചെയ്‌തെങ്കില്‍ നിയമനടപടി നേരിടുക തന്നെ വേണമെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഒരു നേതാവ് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെയാണ് സംസാരിക്കേണ്ടത്. സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും ചെന്നിത്തല ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.

ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് പലർക്കുമുള്ള മുന്നറിയിപ്പാണെന്ന് കെ ടി ജലീൽ പ്രതികരിച്ചു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്.
ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം, ജലീൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ഹിന്ദു മഹാസമ്മേളനത്തിൽ വെച്ചായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പ്രസംഗത്തിൽ പി സി ജോർജിന്റെ പരാമർശങ്ങൾ.

English summary
Custody of PC George; K Surendran says violation of freedom of expression
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X