കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ 'വിഴുങ്ങി'! നയപ്രഖ്യാപന പ്രസംഗത്തിൽ വിവാദം...

ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടൽ എന്ന വാചകം ഗവർണർ വായിച്ചില്ല.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് സമ്മേളനം ആരംഭിച്ചതിനോടൊപ്പം ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമാകുന്നു. കേന്ദ്ര സർക്കാരിനെതിരായ കേരളത്തിന്റെ വിമർശനം ഗവർണർ വായിക്കാതിരുന്നതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....

''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...

ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടൽ എന്ന വാചകം ഗവർണർ വായിച്ചില്ല. കൂടാതെ കേന്ദ്ര ഇടപെടൽ സംസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നതും, ചില സംഘടനകൾ വർഗീയ സംഘർഷത്തിനു ശ്രമിക്കുന്നുവെന്നതും ഒഴിവാക്കിയാണ് ഗവർണർ പ്രസംഗിച്ചത്.

governor

നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നതിനിടെ ഗവർണറുടെ വിഴുങ്ങൽ ആരും ശ്രദ്ധിച്ചിരുന്നില്ല. മാധ്യമങ്ങൾക്കും നിയമസഭാംഗങ്ങൾക്കും പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ലഭിച്ചപ്പോഴാണ് കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ ഒഴിവാക്കിയതാണെന്ന് മനസിലായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പികളിൽ ഈ വാചകങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രനയങ്ങൾ സംസ്ഥാനത്തെ ബാധിച്ചുവെന്ന ഭാഗം ഗവർണർ വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തിൽ ഇതിനു മുൻപും വാചകം വിഴുങ്ങൽ ഉണ്ടായിട്ടുണ്ടെങ്കിലും കേന്ദ്രത്തിനെതിരെയുള്ള വിമർശനം ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്.

English summary
customary address controversy;governor skipped some sentences against union government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X