ഒരു ടിവിയ്ക്കായി ചെലവാക്കിയത് 500 രൂപ, ഹോട്ടൽ മുറിയിലെ ടിവിയുമായി കള്ളൻ കടന്ന് കളഞ്ഞു !!!
ഹോട്ടലിലെ സിസിടിവില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ആലപ്പുഴ: ഹോട്ടലില്‍ മുറിയെടുത്ത യുവാവ് മുറിയിലെ ടിവിയുമായി കടന്ന് കളഞ്ഞു. പുന്നമട റോഡരികിലെ ഹോട്ടലിലാണ് സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.

500 രൂപ നല്‍കിയാണ് യുവാവ് ഹോട്ടലില്‍ മുറി എടുത്തത്. ബാക്കി തുക കയ്യില്‍ ഇല്ലെന്നും എടിഎമ്മില്‍ നി്ന്ന് ഓഎടുത്ത് തരാമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.

മുറിയില്‍ ചെന്ന് അല്‍പ്പ സമയത്തിന് അകം ഇയാള്‍ പുറത്തേയ്ക്ക് പോയി. കയ്യില്‍ ഒരു പെട്ടിയും ഉണ്ടായിരുന്നു. സുഹൃത്തിന് കൊടുക്കാനുള്ളതാണ് ഈ പെട്ടി എന്നാണ് ഇയാള്‍ റിസപ്ഷനില്‍ ഉള്ളവരോട് പറഞ്ഞത്.

മുറിയില്‍ നിന്ന് പുറത്തേയ്ക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ കടന്നപ്പോഴാണ് ടി വി മോഷണം പോയ കാര്യം അറിയുന്നത്.

ഹോട്ടലിലെ സിസിടിവില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.












Click it and Unblock the Notifications