കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പോലീസ് ഇടപെട്ടു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് കല്ലറക്കല്‍സ് മഹാറാണി ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം. വിവിധ സ്‌കീമുകളില്‍ ചേര്‍ന്നവരും സ്വര്‍ണ്ണത്തിനായി പണം അഡ്വാന്‍സ് നല്‍കിയവരുമാണ് കൂട്ടത്തോടെ എത്തിയത്. ഇന്നലെ വൈകിട്ട് ഇടപാടുകാര്‍ക്ക് വേണ്ടി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. പണം എല്ലാവര്‍ക്കും തിരിച്ചുനല്‍കുമെന്നും ആറുമാസത്തെ സാവകാശം വേണമെന്നുമാണ് ഉടമ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ പലരും അതിന് തയ്യാറായില്ല.

മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ട പലരും പണമോ സ്വര്‍ണമോ ഉടന്‍ കിട്ടണമെന്ന ആവശ്യമുന്നയിച്ചു. ഇത് ബഹളത്തില്‍ കലാശിച്ചു. കയ്യേറ്റം നടക്കുമെന്ന ഘട്ടം വന്നതോടെ ഉടമയെ പ്രിന്‍സിപ്പല്‍ എസ്.ഐ. അജിത്കുമാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്‌കീം ഇനത്തില്‍ ചേര്‍ന്ന മൂവായിരം പേര്‍ക്ക് പണം നല്‍കാനുണ്ടെന്നാണ് വിവരം.

policecap

70 പേര്‍ സ്വര്‍ണത്തിനായി മുന്‍കൂര്‍ പണം അടച്ചവരാണ്. അങ്കമാലി, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഭൂമിയുണ്ടെന്നും ഇത് വിറ്റ് പണം തിരികെ നല്‍കുമെന്നുമാണ് ഉടമ പൊലീസില്‍ പറഞ്ഞത്. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയും ഇടപാടുകാര്‍ ജ്വല്ലറിക്ക് മുന്നിലെത്തിയിരുന്നു.

 പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് ഗിയര്‍ മാറി; ടിപ്പര്‍ ലോറിയില്‍ നിന്ന് മണല്‍ റോഡിലിറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് ഗിയര്‍ മാറി; ടിപ്പര്‍ ലോറിയില്‍ നിന്ന് മണല്‍ റോഡിലിറക്കി

English summary
Customers rushed in Jewllery so Police interfered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X