മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് സ്ത്രീകള്‍ പിടിയില്‍
കൊച്ചി: തുടര്‍ച്ചയായി പരിശോധനകളും അറസ്റ്റുകളും കൊണ്ടൊന്നും സ്വര്‍ണക്കടത്ത് തടയാന്‍ കഴിയില്ലെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് ഓരോ മാസവും കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തുന്നത്.
ഓരോ തവണയും പുത്തന്‍ മാര്‍ഗ്ഗങ്ങളാണ് സ്വര്ണക്കടത്തുകാര് ഉപയോഗിക്കുന്നത്. പെട്ടെന്ന് പിടിക്കപ്പെടില്ലെന്ന ധാരണയില്‍ സ്ത്രീകളെ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

ഒരു കിലോ സ്വര്‍ണമാണ് രണ്ട് സ്ത്രീകളില്‍ നിന്നായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. അവര്‍ എങ്ങനെയാണ് ഈ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നോ... മലദ്വാരത്തില്‍ ഒളിപ്പിച്ച്!!! ഇത്തരത്തിലുള്ള സ്വര്‍ണക്കടത്തുകള്‍ ഇതിന് മുമ്പും കേരളത്തിലെ വിമാനത്താവളങ്ങളില്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം പുരുഷന്മാരില് നിന്നായിരുന്നു എന്ന് മാത്രം.
തമിഴ്നാട് സ്വദേശിനികളായ പരമേശ്വരി, രാജേശ്വരി എന്നീ സ്ത്രീകളാണ് പിടിയിലായത്. ഇവര്‍ ക്വാലാസലംപൂരില് നിന്നാണ് എത്തിയത്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ വിപണിയില്‍ 26 ലക്ഷം രൂപ വിലമതിക്കുന്ന ത്വര്ണമാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടിച്ചത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications