സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്
കൊച്ചി: സേവന നികുതി വെട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ വെട്ടിലാകുമെന്നാണ് തോന്നുന്നത്. ദിലീപിനും ലാല്‍ജോസിനു പിന്നാലെ ഇപ്പോള്‍ ഗായിക റിമി ടോമിക്കും വന്നിരിക്കുകയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് വിഭാഗത്തിന്റെ നോട്ടീസ്.
സിനിമയില്‍ നിന്നും കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന സ്റ്റേജ് ഷോകളില്‍ നിന്നും റിമിക്ക് ലഭിക്കുന്ന വരുമാനത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതിനാല്‍ അത് അന്വേഷണ പരിധിയില്‍ വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിമിയുടെ ബിസ്നസ് വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ രേഖകള്‍ കാണിച്ചിട്ടില്ല.

കഴിഞ്ഞ നാല് വര്‍ഷം സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 21 പ്രമുഖര്‍ക്കെതിരെയാണ് സെന്‍ട്രല്‍ എക്സൈസ് വിഭാഗം നോട്ടീസ് അയച്ചത്. ഇതിലേറെയും ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരാണ്. നോട്ടീസ് അയച്ച പ്രകാരം പലരും നികുതിയടയ്ക്കാം എന്ന് പറയുകയും വിശദീകരണം നല്‍കുകയും ചെയ്തെങ്കിലും റിമി ടോമി ഇതുവരെ പ്രതികരിച്ചിട്ടില്ലത്രെ.
നേരിട്ടോ അല്ലാതയോ സെന്‍ട്രല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇനിയും ബന്ധപ്പെടാത്തവര്‍ ഈ ആഴ്ചയും മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications