ഡോളര്‍ കടത്ത് കേസ്; എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം
ഡോളര്‍ കടത്തുക്കേസില്‍ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.
ഇവരെ പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറയുന്നു.












Click it and Unblock the Notifications