കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ വന്‍ ഹവാല ഇടപാട്; കണ്ണികള്‍ ഇങ്ങനെ; പണം എത്തിക്കുന്നത് കണ്ണികള്‍ വഴി

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര പാര്‍സലില്‍ നിന്ന് 30 കിലോ ഗ്രാം സ്വര്‍ണ്ണം പിടിച്ച കേസില്‍ ഇരുപതിലധികം ഹവാല സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. പിടിയിലായ 13 പേരില്‍ സരിത് ഒഴിച്ചുള്ള 12 പേര്‍ക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസിന് സൂചന ലഭിച്ചു.

കേസില്‍ നേരത്തെ തന്നെ ഹവാല ഇടപാടുകള്‍ കേന്ദ്രീകരികരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിലെത്തിക്കുന്ന സ്വര്‍ണ്ണം കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ജ്വല്ലറികളില്‍ നിന്നാണ് ഇഉരുക്കി ആഭരണമാക്കുന്നതെന്നാണ് വിവരം.

ഹവാല കണ്ണികള്‍

ഹവാല കണ്ണികള്‍

കള്ളക്കടത്ത് സ്വര്‍ണ്ണം ഹവാല കണ്ണികള്‍ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വലിയ പങ്കും കേരളത്തിന് പുറത്താണ് വിറ്റത്. അടുത്ത കള്ളകടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികള്‍ വഴിയാണ് ഓരോ സംഘവും ദുബായില്‍ ഫൈസല്‍ ഫരീദിനെത്തിച്ചതെന്ന് നിര്‍ണ്ണായക വിവിരവും കസ്റ്റംസിന് ലഭിച്ചു.

ഇരുപതിലധികം പേര്‍

ഇരുപതിലധികം പേര്‍

ഇതിനകം പിടിയിലായിട്ടുള്ള ഓരോരുത്തരും കോടിക്കണക്കിന് രൂപയാണ് ഇതിനായി ഇറക്കിയിട്ടുള്ളത്. ഇവര്‍ മറ്റ് ഹവാല ഇടപാടുകാരില്‍ നിന്നും പണം സംഘടിപ്പിച്ചിട്ടുണ്ടാവാമെന്നും സ്വര്‍ണ്ണകടത്തില്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതില്‍ അധികായിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു.

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam
കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്

കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്

സരിത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന സ്വര്‍ണ്ണം സന്ദീപ് നായര്‍ കെടി റമീസിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. റമീസ് ഇത് പിടി അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജയാല്‍ മുഹമ്മദ് എന്നിവര്‍ക്ക് നല്‍കും. ഈ നാല് പേരാണ് കേസില്‍ പിടിയിലായവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്ക് സ്വര്‍ണ്ണം പങ്കിട്ടു നല്‍കിയിട്ടുള്ളത്.

എവിടെയെത്തിക്കുന്നു

എവിടെയെത്തിക്കുന്നു

ഇതുവരെ പിടിയിലായിട്ടുള്ളവരില്‍ കോട്ടക്കല്‍ സ്വദേശി പിടി അബ്ദു ഒഴിച്ചുള്ളവര്‍ സ്വര്‍ണ്ണം നല്‍കിയത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം അബ്ദു വഴി വില്‍പ്പന നടത്തിയ 78 കിലോ ഗ്രാം സ്വര്‍ണ്ണം എവിടെയാണെത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.

ഫൈസല്‍ഫരീദിന്റെ അറസ്റ്റ്

ഫൈസല്‍ഫരീദിന്റെ അറസ്റ്റ്

ഇന്നലെയായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് പിടിയിലാവുന്നത്. ഇയാളെ ദുബൈ പൊലീസ് ചോദ്യം ചെയ്തു. എന്‍ഐഎ ആവശ്യപ്പെടുന്നത് പ്രകാരം ഇയാളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് കൈമാറും. എന്നാല്‍ അറസ്റ്റും നാട് കടത്തലും ആവശ്യപ്പെട്ട് കൊണ്ടുള്ള രേഖകളൊന്നും ദുബായ് പൊലീസിനോ ഇന്ത്യന്‍ എംബസിക്കോ കോണ്‍ലുലേറ്റിനോ ലഭിച്ചിട്ടില്ല.ഫൈസസിനെതിരെ ദുബൈയില്‍ നാല് ചെക്ക് കേസുകള്‍ ഉണ്ടെന്നാണ് വിവരം.

English summary
Customs finds more than 20 hawala gangs involved in Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X