ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി; രഹസ്യ അറ
കൊച്ചി: സ്വര്‍ണ്ണകള്ള കടത്ത് കേസില്‍ കസ്റ്റംസില്‍ കീഴടങ്ങിയ ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. മലപ്പുറം തീരുരങ്ങാടി രജിസ്ട്രേഷന് ഉള്ള കാര്‍ ജലാലിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.
ജലാലിന്റെ ഉടമസ്ഥതയുള്ള കാറില്‍ സ്വര്‍ണ്ണകടത്തിനായി പ്രത്യേകം രഹസ്യ അറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്സീറ്റിന് അടിയിലാണ് അറ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് കാര്‍ വാങ്ങിയിട്ടുള്ളത്. കാറിന്റെ രജിസ്ര്ടേഷന് ഇതുവരെ മാറിയിട്ടില്ല.

ഇന്ന് രാവിലെയായിരുന്നു ജലാല്‍ കൊച്ചി കസ്റ്റംസില്‍ കീഴടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സി തിരയുന്ന ജലാല്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
Recommended Video
നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട സ്വര്‍ണ്ണകടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ സാറ്റ്സ് ജീവനക്കാരന് ഉള്‍പ്പെട്ട കേസിലേയും മുഖ്യകണ്ണിയാണ് ഇയാള്‍. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ പിടിയിലായ റമീസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. കേസില്‍ ജലാല്‍ അടക്കം മൂന്ന് പേരാണ് കസ്റ്റംസില്‍ പിടിയിലായിട്ടുള്ളത്.
ജൂണ്‍മാസത്തിലും രണ്ട് തവണ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണകടത്ത് നടന്നിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ജൂണ്‍ 24, 26 തിയ്യതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തുന്നത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിലെത്തിയിരുന്നത്. സരിതാണ് ഇത് കൈപറ്റിയത്.
രണ്ട് തവണയായാണ് സ്വര്‍ണ്ണം കടത്തിയത്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്. കള്ളകടത്തിന് പിന്നില്‍ സ്വപ്നയും സന്ദീപും സരിത്തും തന്നെയാണെന്നും വ്യക്തമായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് ദുബൈയില്‍ വ്യവസായിയായ ഫൈസല്‍ ഫരീദ്. ഇയാളാണ് സ്വര്‍ണ്ണം കയറ്റി അയക്കുന്നത്.
അതേസമയം കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദകേസില് അന്വേഷണത്തിന് പ്രത്യേകം അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications