കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടകളില്‍ വല വിരിച്ച് കസ്റ്റംസ്, കൊച്ചിയില്‍ 15 ജ്വല്ലറികള്‍ക്ക് പിടിവീണു

നോട്ട് നിരോധിച്ച നവംബര്‍ എട്ടാം തീയതിക്ക് തലേ ദിവസവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയും വന്‍ തോതില്‍ വില്‍പ്പന നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : രാജ്യത്ത് നോട്ട് അസാധുവാക്കലിന് തൊട്ടു മുന്‍പും പിന്നാലെയും ജ്വല്ലറികള്‍ വഴി വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു.

നോട്ട് നിരോധിച്ച നവംബര്‍ എട്ടാം തീയതിക്ക് തലേ ദിവസവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയും വന്‍ തോതില്‍ വില്‍പ്പന നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വന്‍ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതായും വിവരങ്ങളുണ്ട്.

 വിറ്റഴിച്ചത് കണക്കില്‍പ്പെടാത്ത സ്വര്‍ണം

വിറ്റഴിച്ചത് കണക്കില്‍പ്പെടാത്ത സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഇടപാട് നടന്നത്. രാജ്യത്തെ വിവിധ ജ്വല്ലറികള്‍ വഴി കണക്കില്‍പ്പെടാത്ത സ്വര്‍ണം വിറ്റഴിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഇങ്ങനെ നടന്നതെന്നും കണ്ടെത്തി.

 വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

കൊച്ചിയില്‍ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്. കസ്റ്റംസ് ബുധനാഴ്ച ജ്വല്ലറികളില്‍ പരിശോധന നടത്തിയിരുന്നു. അനധികൃത വില്‍പ്പന കണ്ടെത്തിയ 15 ജ്വല്ലറികളെ കുറിച്ച് വിശദമായി കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ

സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ

സാധാരണ ദിവസങ്ങളില്‍ മൂന്നു കിലോ സ്വര്‍ണം വില്‍പ്പന നടത്തിയ ജ്വല്ലറികള്‍ ഈ ദിവസങ്ങളില്‍ മാത്രം 30 കിലോയോളം സ്വര്‍ണം വിറ്റഴിച്ചു.

 സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും

അന്വേഷണത്തിന്‍റെ ഭാഗമായി നവംബര്‍ 7, 8 ദിവസങ്ങളിലെ വില്‍പ്പന രജിസ്റ്റര്‍,സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കും. എട്ട് ദിവസത്തെ വില്‍പ്പന വിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്. കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.

English summary
customs investigation against jwellery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X