'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ
തിരുവനന്തപുരം; ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കത്തിന് പിന്നാലെ സിപിഎമ്മിനെ ട്രോളി കോൺഗ്രസ് നേതാക്കൾ. ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയായിരുന്നു എംഎൽഎമാരായ ഷാഫി പറമ്പിലും വിടി ബൽറാമും രംഗത്തെത്തിയത്.

നേരത്തേ ഐഫോണിൽ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്ന സന്തോഷ് ഈപ്പൻ വിജിലെൻസിന് മൊഴി നൽകിയ പിന്നാലെ ചെന്നിത്തലയേയും കോൺഗ്രസിനേയും പരിഹസിച്ചായിരുന്നു റഹീമിന്‌റെ പോസ്റ്റ്. '(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ പോസ്റ്റ്. എന്നാൽ 'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ
സി പി (ഐ) എം ലെ (ഐ)' എന്ന് റഹീമിന്റോ പോസ്റ്റ് പങ്കുവെച്ച് ഷാഫി പറമ്പിൽ കുറിച്ചു.
വിടി ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ-
ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണൻ മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകും.എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യർക്ക് വിശ്വസിക്കാൻ സാധിക്കുക!
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ട്വീറ്റ് ഇങ്ങനെ-ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടിനടന്ന സന്തോഷ് ഈപ്പന്റെ കൈക്കൂലി ഐഫോൺ കോടിയേരിയുടെ തലയിണക്കടിയിൽ നിന്ന് കസ്റ്റംസ് പൊക്കി !വിനോദിനിക്ക് നോട്ടീസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല !












Click it and Unblock the Notifications