സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തിരുവനന്തപുരത്തെ വസതിയില്‍ വച്ച്
തിരുവനന്തപുരം/കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്പീക്കറുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തേ പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ്, പി ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു.

കൊച്ചിയിലെത്താന്‍
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നേരത്തെ കസ്റ്റംസ് ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അസുഖമാണെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല.

കഴിഞ്ഞ മാസവും
കഴിഞ്ഞ മാസവും ശ്രീരാമകൃഷ്ണനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാണിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരായാല്‍ അത് തിരിച്ചടിയാകുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍.

അന്ന് നല്കിയ ഉറപ്പ്
തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അന്ന് അദ്ദേഹം കസ്റ്റംസിന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ശേഷം നോട്ടീസ് നല്കിയപ്പോഴും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്.

ഡോളര്‍ കടത്ത്
ഡോളര്‍ കടത്ത് കേസില്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുള്ളത്. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേനയാണ് ഡോളര്‍ കടത്ത് നടത്തിയത് എന്നും അതില്‍ പി ശ്രീരാമകൃഷ്ണനും പങ്കുണ്ട് എന്നും ആയിരുന്നു സ്വപ്ന സുരേഷും സരിതും മൊഴി നല്‍കിയിട്ടുള്ളത്.

സ്വപ്നയുടെ മൊഴികള്‍
ഗുരതരമായ ആരോപണങ്ങള്‍ സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ളത്. ശ്രീരാമകൃഷ്ണന് തന്നെ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നും സ്വപ്നയുടെ മൊഴിയില്‍ ഉണ്ട്. പലതവണ നിര്‍ബന്ധിച്ചിട്ടും താന്‍ അങ്ങോട്ട് പോയില്ലെന്നാണ് സ്വപ്നയുടെ മൊഴിയില്‍ ഉള്ളത്.

ഗള്‍ഫിലെ നിക്ഷേപം
ഗള്‍ഫില്‍ സ്വകാര്യ ഉന്ന വിദ്യാഭ്യാസ മേഖലയില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ട് എന്നും സ്വപ്നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ പശ്ചിമേഷ്യയിലെ കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആക്ഷേപവും സ്വപ്നയുടെ മൊഴിയില്‍ ഉണ്ടായിരുന്നു.

എല്ലാം നിഷേധിച്ചു
സ്വപ്ന സുരേഷും സരിത്തും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നേരത്തേ നിഷേധിച്ചിരുന്നു. മൊഴി എന്ന രൂപത്തില്‍ എന്ന് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications