കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തിരുവനന്തപുരത്തെ വസതിയില്‍ വച്ച്

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്

പിണറായി വിജയന് കൊവിഡ് വന്നപ്പോള്‍ സന്തോഷിക്കുന്ന മനോരോഗികള്‍; എന്തൊരു നാണക്കേട്പിണറായി വിജയന് കൊവിഡ് വന്നപ്പോള്‍ സന്തോഷിക്കുന്ന മനോരോഗികള്‍; എന്തൊരു നാണക്കേട്

കഴിഞ്ഞ ദിവസം സ്പീക്കറുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തേ പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ്, പി ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു.

കൊച്ചിയിലെത്താന്‍

കൊച്ചിയിലെത്താന്‍

ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നേരത്തെ കസ്റ്റംസ് ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അസുഖമാണെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല.

കഴിഞ്ഞ മാസവും

കഴിഞ്ഞ മാസവും

കഴിഞ്ഞ മാസവും ശ്രീരാമകൃഷ്ണനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാണിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരായാല്‍ അത് തിരിച്ചടിയാകുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍.

അന്ന് നല്‍കിയ ഉറപ്പ്

അന്ന് നല്‍കിയ ഉറപ്പ്

തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അന്ന് അദ്ദേഹം കസ്റ്റംസിന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ശേഷം നോട്ടീസ് നല്‍കിയപ്പോഴും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്.

ഡോളര്‍ കടത്ത്

ഡോളര്‍ കടത്ത്

ഡോളര്‍ കടത്ത് കേസില്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുള്ളത്. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേനയാണ് ഡോളര്‍ കടത്ത് നടത്തിയത് എന്നും അതില്‍ പി ശ്രീരാമകൃഷ്ണനും പങ്കുണ്ട് എന്നും ആയിരുന്നു സ്വപ്‌ന സുരേഷും സരിതും മൊഴി നല്‍കിയിട്ടുള്ളത്.

സ്വപ്‌നയുടെ മൊഴികള്‍

സ്വപ്‌നയുടെ മൊഴികള്‍

ഗുരതരമായ ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ളത്. ശ്രീരാമകൃഷ്ണന്‍ തന്നെ ദുരുദ്ദേശത്തോടെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ട്. പലതവണ നിര്‍ബന്ധിച്ചിട്ടും താന്‍ അങ്ങോട്ട് പോയില്ലെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ ഉള്ളത്.

ഗള്‍ഫിലെ നിക്ഷേപം

ഗള്‍ഫിലെ നിക്ഷേപം

ഗള്‍ഫില്‍ സ്വകാര്യ ഉന്ന വിദ്യാഭ്യാസ മേഖലയില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ട് എന്നും സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ പശ്ചിമേഷ്യയിലെ കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആക്ഷേപവും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ടായിരുന്നു.

എല്ലാം നിഷേധിച്ചു

എല്ലാം നിഷേധിച്ചു

സ്വപ്‌ന സുരേഷും സരിത്തും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തേ നിഷേധിച്ചിരുന്നു. മൊഴി എന്ന രൂപത്തില്‍ എന്ന് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

Recommended Video

cmsvideo
മുഖ്യമന്ത്രിക്കും ജലീലിനും രഹസ്യബന്ധങ്ങളോ? | V Muraleedharan Press Meet | Oneindia Malayalam

കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?

English summary
Customs questioned Speaker P Sreeramakrishnan in Dollar case- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X