Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം കൂട്ടിലങ്ങാടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. അറസ്റ്റിലായ അബ്ദുള്‍ ഹമീദിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മലപ്പുറത്ത് നിന്നും ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

gold

ഇത് കൂടാതെ കോഴിക്കോട് സ്വദേശികളായ ജിഫ്‌സല്‍, ഷമീം എന്നിവരുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണ്ണക്കടത്തിന് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശിയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്. സമഗ്ര അന്വേഷണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.

Recommended Video

cmsvideo
    Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

    അതേസമയം നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫൈസല്‍ ഫാരിദ് ഹാജരാക്കിയ, അറ്റാഷെയുടെ വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് കയറ്റി അയച്ചതിനെ കുറിച്ച് വിമാനകമ്പനിയുടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജറുടെ മൊഴിയാണ് ആദ്യം എടുക്കുക.

    കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തുന്ന കത്ത്, ഫൈസല്‍ ഫാരിദ് ദുബൈ വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ഇതില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നാണ് എമിറേറ്റ്‌സ് വിമാനകമ്പനി ജീവനക്കാരോടുള്ള കസ്റ്റംസിന്റെ ചോദ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+