കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കൂട്ടിലങ്ങാടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. അറസ്റ്റിലായ അബ്ദുള്‍ ഹമീദിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മലപ്പുറത്ത് നിന്നും ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

gold

ഇത് കൂടാതെ കോഴിക്കോട് സ്വദേശികളായ ജിഫ്‌സല്‍, ഷമീം എന്നിവരുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണ്ണക്കടത്തിന് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശിയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്. സമഗ്ര അന്വേഷണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

അതേസമയം നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫൈസല്‍ ഫാരിദ് ഹാജരാക്കിയ, അറ്റാഷെയുടെ വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് കയറ്റി അയച്ചതിനെ കുറിച്ച് വിമാനകമ്പനിയുടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജറുടെ മൊഴിയാണ് ആദ്യം എടുക്കുക.

കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തുന്ന കത്ത്, ഫൈസല്‍ ഫാരിദ് ദുബൈ വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ഇതില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നാണ് എമിറേറ്റ്‌സ് വിമാനകമ്പനി ജീവനക്കാരോടുള്ള കസ്റ്റംസിന്റെ ചോദ്യം.

 'കോവിഡ്.. നീ ഒരു ഒത്തു തീർപ്പിനു സഹകരിച്ചേ പറ്റൂ..മലയാളിയോട് അധികം കളിച്ചാലുണ്ടല്ലൊ' 'കോവിഡ്.. നീ ഒരു ഒത്തു തീർപ്പിനു സഹകരിച്ചേ പറ്റൂ..മലയാളിയോട് അധികം കളിച്ചാലുണ്ടല്ലൊ'

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19; 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം; ആശങ്കകേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19; 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം; ആശങ്ക

English summary
Customs Raid at the home of Malappuram Koottilangadi jewellery owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X