കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ ഫ്‌ലാറ്റില്‍ കസ്റ്റംസിന്റെ പരിശോധന; ശ്രീരാമകൃഷ്ണനെതിരെ ശരിക്കും 'കുരുക്ക് മുറുകുമോ'

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. സര്‍ക്കാരിനെ പല പ്രമുഖര്‍ക്കെതിരേയും 'കുരുക്ക് മുറുകുന്നു' എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ പരിഹസിച്ച് ഇടതുപക്ഷം രംഗത്തെത്തുയും ചെയ്തിട്ടുണ്ട്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തിരുവനന്തപുരത്തെ വസതിയില്‍ വച്ച്സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തിരുവനന്തപുരത്തെ വസതിയില്‍ വച്ച്

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

എന്നാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ശരിക്കും കുരുക്ക് മുറുകുന്നുണ്ടോ എന്നാണ് ചര്‍ച്ച. ശ്രീരാമകൃഷ്ണനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിറകെ വിവാദ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധനയും നടത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ നോക്കാം...

വിവാദ ഫ്‌ലാറ്റ്

വിവാദ ഫ്‌ലാറ്റ്

സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴിയില്‍ പറയുന്ന ഫ്‌ലാറ്റില്‍ ആണ് കസ്റ്റംസ് പരിശോധന നടത്തിയത്. തിരുവനന്തപുരം പേട്ടയിലാണ് ഈ ഫ്‌ലാറ്റ് ഉള്ളത്. ഈ ഫ്‌ലാറ്റില്‍ വച്ച് ശ്രീരാമകൃഷ്ണന്‍ ഡോളര്‍ കൈമാറി എന്നാണ് മൊഴി.

ആരുടെ ഫ്‌ലാറ്റ്

ആരുടെ ഫ്‌ലാറ്റ്

പി ശ്രീരാമകൃഷ്ണന്റെ ഫ്‌ലാറ്റ് എന്ന മട്ടിലാണ് പലയിടത്തും വാര്‍ത്തകള്‍ വരുന്നത്. എന്തായാലും ഈ ഫ്‌ലാറ്റ് അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ല. ഈ ഫ്‌ലാറ്റ് ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേരിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വപ്‌ന പറഞ്ഞ ഫ്‌ലാറ്റ്

സ്വപ്‌ന പറഞ്ഞ ഫ്‌ലാറ്റ്

സ്വപ്‌ന സുരേഷ് മൊഴിയില്‍ പറയുന്ന ഫ്‌ലാറ്റും ഇതാണ് എന്നാണ് പറയുന്നത്. ഇവിടേക്ക് സ്പീക്കര്‍ തന്നെ ദുരുദ്ദേശപരമായി ക്ഷണിച്ചു എന്നും അത് നിരാകരിച്ചതോടെ ഗള്‍ഫിലെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

മൂന്ന് പേര്‍

മൂന്ന് പേര്‍

ഡോളര്‍ കൈമാറ്റം നടത്തിയത് ഈ ഫ്‌ലാറ്റില്‍ വച്ചാണെന്നും മൊഴിയിലുണ്ട്. സ്വപ്‌നയും ഭര്‍ത്താവും സരിത്തും ഒരുമിച്ചാണ് ഫ്‌ലാറ്റിലെത്തിയത് എന്നും ലോക കേരള സഭയുടെ ലോഗോയുള്ള ബാഗില്‍ ഡോളര്‍ കൈമാറിയെന്നും പറയുന്നു. ബാഗില്‍ പത്ത് കെട്ട് നോട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് സരതി പറയുന്നത്. ഈ തുക കോണ്‍സല്‍ ജനറലിന് കൈമാറി എന്നും മൊഴിയിലുണ്ട്.

സ്ഥിരം സന്ദര്‍ശകന്‍

സ്ഥിരം സന്ദര്‍ശകന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഈ ഫ്‌ലാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എന്നും മൊഴിയില്‍ ഉണ്ട്. ബന്ധുവിന്റെ ഫ്‌ലാറ്റ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത് എന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ ഉള്ളത്. ഗൗരവതരമായ ആരോപണങ്ങളാണ് സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികളിലുള്ളത്.

നിലനില്‍ക്കുമോ?

നിലനില്‍ക്കുമോ?

സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. ഈ മൊഴികള്‍ അല്ലാതെ അദ്ദേഹത്തിനെതിരെ കൃത്യമായ തെളിവുകള്‍ ഒന്നും കസ്റ്റംസിന്റെ കൈവശമില്ലെന്നാണ് വിവരം. സ്പീക്കറെ ചോദ്യം ചെയ്തതില്‍ എന്തെങ്കിലും പുതിയ വിവരം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

കൊവിഡ് പോസിറ്റീവ്

കൊവിഡ് പോസിറ്റീവ്

ഇതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയര്‍ ഉടന്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ടി വരും.

പിണറായി വിജയന് കൊവിഡ് വന്നപ്പോള്‍ സന്തോഷിക്കുന്ന മനോരോഗികള്‍; എന്തൊരു നാണക്കേട്പിണറായി വിജയന് കൊവിഡ് വന്നപ്പോള്‍ സന്തോഷിക്കുന്ന മനോരോഗികള്‍; എന്തൊരു നാണക്കേട്

പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്പാലാ ഉറപ്പിച്ച് എല്‍ഡിഎഫ്; ജോസിന് 18,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന്... സിപിഎമ്മിന്റെ ബൂത്ത് തല കണക്ക്

English summary
Customs raids the controversial flat mentioned in Swapna Suresh and Sarith against P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X