കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിനൊരുങ്ങി കസ്റ്റംസ്?; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും

Google Oneindia Malayalam News

കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിന് വേണ്ടി അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കാമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

ഇന്ത്യ ഭരിക്കാത്ത കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവന എന്ത്- എംബി രാജേഷിന്റെ കുറിപ്പ്ഇന്ത്യ ഭരിക്കാത്ത കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവന എന്ത്- എംബി രാജേഷിന്റെ കുറിപ്പ്

തലസ്ഥാനാത്തുള്ള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തി അറസറ്റ് രേഖപ്പെടുത്താനാണ് സാധ്യത. അങ്ങനെയങ്കില്‍ ആരോഗ്യസ്ഥിതി അടക്കം ചൂണ്ടിക്കാട്ടി നാളെ തന്നെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ നിയമപരമായി കസ്റ്റംസിന് അറസറ്റ് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളു. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്‍റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞിരുന്നു.

chief-

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായി എം. ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജൂലൈ 5നു സ്വർണക്കടത്ത് പിടിച്ച ശേഷം, കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്ന സാക്ഷിമൊഴിയാണ് കസ്റ്റംസിന് ലഭിച്ച പ്രധാന തെളിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

English summary
Customs ready for arrest ?; M Shivashankar will approach the high court tomorrow seeking anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X