കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ കാക്കനാട് ജയിലിൽ എത്തി അറസ്‌റ്റ്‌ ചെയ്ത് കസ്റ്റംസ്‌

Google Oneindia Malayalam News

കൊച്ചി:സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ്‌ കസ്റ്റംസ്‌ രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ്‌ കേസില്‍ ശിവശങ്കരന്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട്‌ ജില്ല ജയിലില്‍ എത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. അറസ്റ്റ്‌ രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു.

sivasankar

കസ്‌റ്റംസ്‌ സൂപ്രണ്ട്‌ വി. വിവേകാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.ഇന്നലെയാണ്‌ സ്വര്‍ണക്കടത്ത്‌ കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ്‌ ചെയ്യാന്‍ കസ്റ്റംസിന്‌ കോടതി അനുമതി നല്‍കിയത്‌. എറണാകുളം സെക്ഷന്‍സ്‌ കോടതിയാണ്‌ അറസ്‌റ്റിന്‌ അനുമതി നല്‍കിയത്‌. എറണാകുളം സെഷന്‍സ്‌ കോടതിയാണ്‌ അറസ്‌റ്റിന്‌ അനുമതി നല്‍കിയത്‌.

അതേസമയം യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്ത്‌ നിന്ന്‌ ഡോളര്‍ കടത്തിയെന്ന്‌ കസ്‌റ്റംസ്‌ കോടതിയില്‍ പറഞ്ഞു. നിരവധി കവണ ഇരുവരും വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയെന്നാണ്‌ കസ്‌റ്റംസ്‌ വ്യക്തമാക്കുന്നത്‌.
വിധേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയേയും സരിത്തിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷ ഇന്ന്‌ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടത്‌ പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
customs registered arrest of M sivasankar in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X