കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളര്‍കടത്ത്‌ കേസ്‌: സ്‌പീക്കര്‍ക്ക്‌ സമന്‍സ്‌ അയക്കാന്‍ നിയമോപദേശം തേടി കസ്റ്റംസ്‌

Google Oneindia Malayalam News

കൊച്ചി: ഡോളര്‍കടത്ത്‌ കേസില്‍ നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷണനില്‍ നിന്നും മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ കസ്റ്റംസ്‌ നിയമോപദേശം തേടി. നടപടി ക്രമങ്ങളില്‍ വ്യക്തത വരുത്തന്നതിനാണ്‌ അസിസ്റ്റന്റ്‌ സോളിസിറ്റര്‍ ജനറലില്‍ നിന്നും കസ്‌റ്റംസ്‌ അന്വേഷണ സംഘം നിയമോപദേശം തേടിയത്‌.

നേരത്തെ സ്‌പീക്കറില്‍ നിന്നു മൊഴിയെടുക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കസ്റ്റംസിന്‌ ലഭിച്ച നിയമോപദേശം. എന്നാല്‍ സ്‌പീക്കറുടെ പ്രൈവറ്റ്‌ സെക്രട്ടറിയായ കെ അയ്യപ്പനില്‍ നിന്ന്‌ മൊഴിയെടുക്കാന്‍ നോട്ടീസ്‌ നല്‍കിയത്‌ നിയമപ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ്‌ കസ്റ്റംസ്‌ മുന്‍കരുതലെടുക്കുന്നത്‌. കെ അയ്യപ്പനില്‍ നിന്ന്‌ വെള്ളിയാഴ്‌ച്ച കസ്റ്റംസ്‌ മൊഴിയെടുത്തിരുന്നു. സമാനമായ പ്രശ്‌നങ്ങളിലെ സുപ്രീം കോടതി നിര്‍ദേശങ്ങളും വിധികളുണ്ടെങ്കില്‍ അതും പരിശോധിച്ചാകും സ്‌പീക്കര്‍ക്കുള്ള സമന്‍സ്‌ തയാറാക്കുക.

p sreeramakrishnan

വെള്ളിയാഴ്‌ച്ച രാവിലെ 9.30ന്‌ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലാണ്‌ കെ അയ്യപ്പന്‍ ഹാജരായത്‌. ഡോളറുകള്‍ അടങ്ങിയ ബാഗ്‌ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടെന്ന്‌ പ്രതികളായ സ്വപ്‌ന സുരേഷും പിഎസ്‌ സരിത്തും മൊഴി നല്‍കിയിരുന്നു. സ്‌പീക്കറുടെ അസിസ്റ്റന്റ്‌ സെക്രട്ടറി അയ്യപ്പന്‍ സംഭവ സമയത്ത്‌ ഒപ്പമുണ്ടായിരുന്നുവെന്ന സൂചനയും സ്വപ്‌ന നല്‍കിയിട്ടുണ്ട്‌. ഇതില്‍ വ്യക്തത വരുത്തുകയാണ്‌ കസ്റ്റംസ്‌ ചെയ്യുന്നത്‌.

നിയസഭ ചേരുന്നതിന്‌ 30 ദിവസം മുന്‍പ്‌ മുതലും സഭ പിരിഞ്ഞ്‌ 30 ദിവസം വരെയും സ്‌പീക്കര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ചട്ടപ്രകാരം വിലക്കുണ്ടന്നാണ്‌ കസ്‌റംറസിന്‌ നേരത്തെ ലഭിച്ച നിയമോപദേശം. നിയമസഭാ നടപടികളില്‍ സ്‌പീക്കര്‍ക്ക്‌ ചുമതലയുള്ളതിനാലണത്‌. നിയമസഭാ ചട്ടപ്രകാരം സ്‌പീക്കര്‍ക്ക്‌ ലഭിക്കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തിയാല്‍ രണ്ടു മാസം വരെ ചോദ്യം ചെയ്യല്‍ നിട്ടിക്കൊണ്ടു പോകാനാകും. ഇതിനെ മറികടക്കാനകുമോ എന്നാണ്‌ കസ്‌റ്റംസ്‌ പരിശോധിക്കുന്നത്‌.

രാഷ്ട്രീയം വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥി... ലീഗ് സ്ഥാനാർത്ഥിയാകില്ലരാഷ്ട്രീയം വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥി... ലീഗ് സ്ഥാനാർത്ഥിയാകില്ല

Recommended Video

cmsvideo
Tovino thomas posted as kerala volunteer force ambassador

English summary
customs seeks legal advice for questioning speaker P Sreeramakrishnan in dollar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X