കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് നാലുകിലോ സ്വര്‍ണം കണ്ടെത്തി

Google Oneindia Malayalam News

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 4.230 കിലോ സ്വര്‍ണം പിടിച്ചു. ദുബായില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചത്. വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
രാജ്യാന്തര സര്‍വീസിനായി ദുബായില്‍ നിന്ന് മംഗളൂരുവിലെത്തി ആഭ്യന്തര സര്‍വീസായി മുംബൈയിലേക്ക് പോകുന്ന വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

gold


ഒരുകിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ദുബായില്‍ നിന്ന് ശുചിമുറിയില്‍ ഒളിപ്പിച്ചതാണ് ഇവ. ആഭ്യന്തര യാത്രക്കാരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് മംഗളൂരുവില്‍ നിന്ന് കയറി കള്ളക്കടത്ത് സംഘം മുംബൈ വഴി പുറത്തിറങ്ങാനായി പദ്ധതി ഇട്ടതെന്ന് കരുതുന്നു. എന്നാല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് നടന്നത്.
ഇതേ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 230 ഗ്രാം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ചുങ്കപ്പാറ സ്ഥലമെടുപ്പ് ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്ന് നാട്ടുകാർമലപ്പുറം ചുങ്കപ്പാറ സ്ഥലമെടുപ്പ് ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്ന് നാട്ടുകാർ

സിപിഎമ്മിനും സർക്കാരിനും തിരിച്ചടി.. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണച്ച് കൃഷിമന്ത്രിസിപിഎമ്മിനും സർക്കാരിനും തിരിച്ചടി.. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണച്ച് കൃഷിമന്ത്രി

English summary
customs seized 4 kg gold from manglur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X