വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ്, 30ന് ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 30ന് ഹാജരായില്ലെങ്കില്‍ കോടതി വഴി വാറണ്ട് അയക്കുമെന്നാണ് കസ്റ്റംസ് നല്‍കുന്ന മുന്നറിയിപ്പ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിള്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചത്.
സ്വര്‍ണക്കടത്ത് കേസ് വിവാദമാകും വരെ വിനോദിനി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും വിവാദമായപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് സിം കാര്‍ഡും ഫോണ്‍ ഉപയോഗിച്ച ആളേയും കണ്ടെത്തിയതെന്നാണ് സൂചന.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications