Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് സിവി വർഗ്ഗീസ് തെളിയിച്ചു: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് നടത്തിയ ഭീഷണി പ്രസംഗത്തില്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു എന്ന് കരുതി " 1, 2, 3 " എണ്ണി കെ സുധാകരന്റെ നേർക്ക് വന്നാല്‍ ആ കണക്ക് കൂട്ടല്‍ തെറ്റുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഒരാളെ കൊല്ലാതെ വിട്ടുവെന്ന് പറഞ്ഞ് വർഗ്ഗീസ് പറയുന്ന ഈ കരുത്ത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

1992, 1993, 1994, 1995, 1996. K സുധാകരൻ പാർലമെന്റിലേക്ക് മത്സരിച്ച വർഷങ്ങളല്ല.

കണ്ണൂർ, പേരാവൂർ, കൂത്തുപറമ്പ്, പയ്യന്നൂർ, മട്ടന്നൂർ. കെ സുധാകരൻ മത്സരിച്ച അസംബ്ലികൾ അല്ല.

മേൽപ്പറഞ്ഞത് അദ്ദേഹത്തെ സി പി എം ഏറ്റവും ആസൂത്രിതമായി കൊലപ്പെടുത്തുവാൻ ശ്രമിച്ചിട്ട് തലനാരിഴയ്ക്ക് രക്ഷപെട്ട വർഷങ്ങളും, സ്ഥലങ്ങളുമാണ്.

rahulmankoottam

ഈ പശ്ചാത്തലത്തിൽ വേണം സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി വർഗ്ഗീസിന്റെയുടെ കൊലവിളിയെ കേൾക്കാൻ. പക്ഷേ വർഗ്ഗീസ് പറഞ്ഞതു പോലെ കെ സുധാകരന് നിങ്ങൾ ജീവൻ ഭിക്ഷയായി നല്കിയിട്ടില്ല, ആ ജീവനെടുക്കുവാൻ ശ്രമിച്ചപ്പോഴത്രയും കോൺഗ്രസ്സ് പ്രവർത്തകർ തീർത്ത പ്രതിരോധമാണ് അദ്ദേഹത്തിന്റെ ആയുസ്, അത് തന്നെയാണ് അദ്ദേഹത്തിന്റെ ആർജ്ജവമായ ആരോഗ്യവും...

ജനാധിപത്യത്തോടുള്ള എത്ര നീചമായ വെല്ലുവിളിയാണ് വർഗ്ഗീസ് നടത്തിയത് ? " സി പി എം എന്ന പാർട്ടിയുടെ കരുത്തിനെ പറ്റി ധാരണയുണ്ടാകണം " . ഒരാളെ കൊല്ലാതെ വിട്ടുവെന്ന് പറഞ്ഞ് വർഗ്ഗീസ് പറയുന്ന ഈ കരുത്ത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങളാണ്. അല്ലാതെ കൊല്ലുന്നതും കൊല്ലാതെ വിടുന്നതുമൊക്കെ കരുത്തായി കരുതുന്നതു കൊണ്ടാണ് നിങ്ങളുടെ പ്രവർത്തകർ ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെടുന്നത്. അതു കൊണ്ടാണ് നിങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നത്.

സുധാകരനെ നികൃഷ്ട ജീവി എന്ന് വിളിച്ച വർഗ്ഗീസ്, അനൂപ് സിബിച്ചൻ എന്ന എസ് എഫ് ഐ നേതാവ് എങ്ങനെ ഇടുക്കി ഡാമിൽ വീണു മരിച്ചു എന്ന ഒന്ന് ഓർക്കുന്നത് നല്ലതാണ്. അനൂപ് സിബിച്ചന്റെ ശരീരം ഡാമിൽ വീഴുമ്പോൾ, ആ ക്രൂരതയുടെ വെള്ളം വർഗ്ഗീസിന്റെ ദേഹത്ത് തെറിച്ചിട്ടുണ്ടോ?

എന്തായാലും മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു , എന്ന് കരുതി " 1, 2, 3 " എണ്ണി കെ സുധാകരന്റെ നേർക്ക് വരണ്ട, ആ കണക്ക് കൂട്ടൽ തെറ്റും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+