കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജുവേട്ടാ ബ്ലീീീസ്.. ചാണകം ചവിട്ടല്ലേ'! ശബരിമല വിഷയത്തില്‍ പൃഥ്വിരാജിന് പൊങ്കാല

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിഷയത്തില്‍ പൃഥ്വിരാജിന് പൊങ്കാല

മറ്റ് നടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യ വിഷയങ്ങളില്‍ ഉള്‍പ്പെടെ തന്‍റേതായ നിലപാട് സ്വീകരിക്കുന്ന നടനാണ് പൃഥ്വിരാജ്.അതുകൊണ്ട് കൂടിയാണ് മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്‍ എന്ന് പൃഥ്വിയെ ചിലര്‍ വിശേഷിപ്പിച്ചതും. എന്നാല്‍ കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ നടന്‍ സ്വീകരിച്ച നിലപാടില്‍ ഞെട്ടിയിരിക്കുകയാണ് ഒരുകൂട്ടം ആരാധകര്‍.

ശബരിമലയില്‍ തന്നെ പോകണമെന്ന് എന്താണിത്ര നിര്‍ബന്ധം നിങ്ങള്‍ക്ക് വെറുതേ കാണാനാണെങ്കില്‍ മറ്റ് എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്നായിരുന്നു നടന്‍റെ പ്രതികരണം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീപക്ഷ നടന്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ട താരത്തിന്‍റെ നിലപാട് മാറ്റത്തില്‍ സോഷ്യല്‍ മീഡിയയുടെ തല കറങ്ങിയ മട്ടായിരുന്നു. പൃഥ്വിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ പൃഥ്വിരാജിന്‍റെ നിലപാടിലെ മലക്കം മറിച്ചലിനെതിരെ നടന്‍റെ ഫേസ്ബുക്കില്‍ ഒരു കൂട്ടം പൊങ്കാല നടത്തുകയാണ്. അതേസമയം പൃഥ്വിക്ക് പിന്തുണയുമായി സംഘപരിവാരുകാരും ഫാന്‍സുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നടന്‍റെ പേജ് യുദ്ധക്കളമായി മാറിയിരിക്കുകയാണ്.

 ആചാരങ്ങളില്‍ വിശ്വസിക്കണം

ആചാരങ്ങളില്‍ വിശ്വസിക്കണം

ക്ഷേത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കിൽ അതിന്റെ പേരിൽ പ്രശ്നങ്ങൾക്കു നിൽക്കരുത്. ശബരിമലയിൽ ദർശനത്തിനായി പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം.

 ബുദ്ധിമുട്ടുണ്ടാക്കരുത്

ബുദ്ധിമുട്ടുണ്ടാക്കരുത്

അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ... നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ... അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നായിരുന്നു നടന്‍റെ അഭിപ്രായം.

 പേജില്‍ പൊങ്കാല

പേജില്‍ പൊങ്കാല

ഇതോടെ പൃഥ്വിക്കെതിരെ ഒരുകൂട്ടം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി കഴിഞ്ഞു.പൃഥ്വിയില്‍ നിന്ന് ഇത്തരത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലപാടിലെ മലക്കം മറിച്ചലിനെതിരെ നടന്‍റെ ഫേസ്ബുക്ക് പേജിലും ചിലര്‍ പൊങ്കാല നടത്തുകയാണ്.

 ഫാന്‍സ്

ഫാന്‍സ്

അതേസമയം നടന്‍റെ നിലപാടിനെ പിന്തുണച്ച് സംഘുപിവാറുകാരും ഫാന്‍സുകളും രംഗത്തെത്തിയതോടെ യുദ്ധസമാനമായിരിക്കുകയാണ് നടന്‍റെ പേജ്. പേജില്‍ വന്ന ചില കമന്‍റുകള്‍ ഇങ്ങനെ

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

'ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധിക ആണ് ഞാൻ. ചേട്ടന്റെ ആദ്യം മുതലുള്ള നിലപാടുകൾ ആണ് അതിന് 65 % ഉം കാരണം. ചേട്ടൻ ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ ? അതിലുള്ള തുല്യനീതിയിൽ ആത്മാർത്ഥമായി യോജിപ്പ് ഉണ്ടോ? ചേട്ടൻ സുപ്രീംകോടതിയെ ബഹുമാനിക്കുന്നുണ്ടോ? സുപ്രീംകോടതി വിധികളെ അംഗീകരിക്കുമോ? ചേട്ടൻ അഭിപ്രായം പറഞ്ഞ കേസ് എങ്ങനെ ഉണ്ടായി എന്നറിയാമോ?
മനസിലാക്കിയിട്ടുണ്ടോ?

 മനസിലെ വിഗ്രഹം ഉടഞ്ഞു

മനസിലെ വിഗ്രഹം ഉടഞ്ഞു

ചേട്ടന് അഭിപ്രായം പറയാം. പറയരുത് എന്നല്ല. പക്ഷെ എന്തെന്ന് മനസിലാക്കിയിട്ട് ആകാമായിരുന്നു. അത്രമാത്രം.
മനസിലെ വിഗ്രഹങ്ങൾ പലതും ഉടഞ്ഞു തുടങ്ങി അതിനൊപ്പം ഒരു വിഗ്രഹം കൂടി !

 ചാണകക്കുഴിയിലേക്ക് ചാടല്ലേ

ചാണകക്കുഴിയിലേക്ക് ചാടല്ലേ

'കാലകലമായി അനുഷ്ഠിച്ച് പോന്നിരുന്ന പല ആചാരങ്ങളും നിരോധിച്ചപ്പോഴാണ് ഇങ്ങനെ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാൻ സാധിച്ചത്.. നൂറ്റാണ്ടുകൾ ആചരിച്ചിരുന്നു എന്ന കാരണം കൊണ്ട് ഒരു ആചാരവും നിരോധനത്തിന് അധീതമല്ല.... പ്ലീസ് ചാണക കുഴിയിലേക്ക് എടുത്ത് ചാടല്ലേ'

 പിള്ള ജി കണ്ടുപഠിക്കണം

പിള്ള ജി കണ്ടുപഠിക്കണം

ശബരിമല വിഷയത്തിൽ നിലപാട് കലക്കി രാജുവേട്ടാ ഇതാണ് റൈമിങ് ,'അയ്യപ്പൻ🐅'ഫിലിം പോസ്റ്റ൪ റിലീസ് കഴിഞ്ഞപ്പോൾ മുതൽ വെയിറ്റ് ചെയ്യുവാരുന്നു.പടം റിലീസ് ആകുന്ന സമയം കേരളത്തലേയും തമിഴ്നാട്ടിലേയും അയ്യപ്പഭക്തർ മാത്രം കണ്ടാൽ ആദ്യ ആഴ്ച തന്നെ പടം 100cr ക്ലബിൽകയറും,തക്ക സമയത്ത് നിലപാട് പറഞ്ഞ താങ്കളെ ശ്രീധരൻ പിള്ള ജി കണ്ടുപഠിക്കണം.പ്രളയം വന്നപ്പോൾ താങ്കൾ ജനങ്ങളിലേക്ക് ഇറങ്ങിവരാത്തതിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നു.

 രാജപ്പന്‍റെ സിനിമ കാണില്ല

രാജപ്പന്‍റെ സിനിമ കാണില്ല

'ഇനി നിന്റെ ഒരു സിനിമയും കാണൽ ഉണ്ടാകില്ല ഉണ്ണിയെ.വേറെ എത്ര സിനിമകൾ കാണാനുണ്ട്, രാജപ്പന്റെ സിനിമ കണ്ടിട്ട് എന്തിന് വെറുതെ കാശ് കളയണം.'

 എന്തിനാണ്

എന്തിനാണ്

ഞങൾ വിശ്വാസികളായ സ്ത്രീകൾ ശബരിമല ആചാരങ്ങൾക്ക് അനുസൃതമായ സമയത്ത് മാത്രമേ അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നുള്ളൂ , ശബരിമലയിൽ വിശ്വാസികളെക്കൊണ്ട് ഇത്രയും തിരക്കുള്ള ശബരിമലയിൽ , എന്തിനാണ് ഇൗ അവിശ്വാസികൾ കഷ്ടപ്പെട്ട് പോകുന്നത്. അഥവ വിശ്വാസി സ്ത്രീ ആണെങ്കിൽ എല്ലാ സ്ത്രീകൾക്കും കയറാവുന്ന ആറേശ്വരം അയ്യപ്പസ്വാമി അമ്പലം ഉണ്ടല്ലോ അത് സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്, അല്ലെങ്കിൽ പിന്നെ ആ ഹിമാലയം വരെ ഒന്ന് പോയിട്ട് വാ ,

 സ്ത്രീ സമത്വം

സ്ത്രീ സമത്വം

'സ്ത്രീകളെ മോശമായി ചിത്രികരിക്കുന്ന സിനിമയിൽ അഭിനയിക്കില്ല...സ്ത്രീകളോട് സിനിമയിൽ പോലും മോശമായി ഡയലോഗ് ഉള്ള രംഗത്തിൽ പോലും അഭിനയിക്കില്ല....സ്ത്രീകൾക്ക് തുല്യതയും നീതിയും ന്യായവും ഉറപ്പ് വരുത്തണം....പക്ഷെ ശബരിമലയിൽ പോവരുത്..'

 രാജപ്പന്‍റെ സിനിമ കാണില്ല

രാജപ്പന്‍റെ സിനിമ കാണില്ല

അതേസമയം പൃഥ്വിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് സംഘപരിവാറുകാരും ഫാന്‍സുകളും രംഗത്തുണ്ട്. നേരത്തേ ശബരിമല വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച തമിഴ് നടന്‍ വിജയ് സേതുപതിയെ ഒരു കൂട്ടം സംഘപരിവാരുകാര്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചിരുന്നു. വിജയ് സേതുപതിയുടെ സിനിമ ഇനി കാണില്ലെന്നായിരുന്നു ഭീഷണി. സമാന ഭീഷണിയും പൃഥ്വിക്കെതിരെ ചിലര്‍ നടത്തുന്നുണ്ട്.

English summary
cyber attack against actor prithviraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X