• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി ഭാവനയ്ക്ക് നേരെ സൈബർ ആക്രമണം! ഒറ്റപ്പടം പോലും പുറത്ത് ഇറക്കില്ലെന്ന് ഭീഷണി

കോഴിക്കോട്: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ടോം മൂഡിക്ക് നേരെ അടുത്തിടെ മലയാളികളടെ കൂട്ടമായ സൈബര്‍ ആക്രമണം നടന്നിരുന്നു. സിപിഎമ്മുകാരുടെ പേരില്‍ സൈബര്‍ സംഘകളാണ് വ്യാജ സൈബര്‍ ആക്രമണം നടത്തിയത്. അതേ തന്ത്രം സംഘപരിവാറുകാര്‍ വീണ്ടും പ്രയോഗിക്കുകയാണ്.

കന്നട നടി ഭാവന കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് മലയാളിയായ നടി ഭാവനയാണ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഭാവനയുടെ പേരിലുള്ള ഫേസ്ബുക്ക് പേജുകളില്‍ സംഘികള്‍ വ്യാജ ആക്രമണം നടത്തുന്നത്.

മൂഡിക്ക് ശേഷം ഭാവന

മൂഡിക്ക് ശേഷം ഭാവന

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് നല്ല റേറ്റിംഗ് നല്‍കിയിരുന്നു. ഇത് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ആക്രമണം നടന്നത്. ഇടതുപക്ഷക്കാര്‍ ആളുമാറി ടോം മൂഡിയെ ചീത്ത വിളിക്കുന്നു എന്നായി പരിഹാസം. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തന്നെ പൊങ്കാലയ്ക്ക് പിന്നിലുള്ള തന്ത്രം പുറത്ത് വന്നു.

ഫേസ്ബുക്കിൽ ആക്രമണം

ഫേസ്ബുക്കിൽ ആക്രമണം

സിപിഎമ്മുകാര്‍ വിവരമില്ലാത്തവരാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി സംഘികള്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ആക്രമണം നടത്തുകയായിരുന്നു. സമാനമായ തരത്തിലാണ് നടി ഭാവനയും സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ കന്നട നിര്‍മ്മാതാവായ നവീനുമായി ഭാവനയുടെ വിവാഹം നടന്നിരുന്നു. ഭാവന മലയാളം സിനിമകളില്‍ ഇപ്പോള്‍ സജീവമല്ല താനും.

ആ ഭാവനയല്ല ഈ ഭാവന

ആ ഭാവനയല്ല ഈ ഭാവന

അതിനിടെയാണ് നടി ഭാവന ബിജെപിയില്‍ ചേര്‍ന്നുവെന്ന് വാര്‍ത്ത പുറത്ത് വന്നത്. ബിജെപിയില്‍ ചേര്‍ന്നത് മലയാളിയായ ഭാവനയല്ല, മറിച്ച് കന്നട നടിയായ ഭാവനയാണ്. ഭാവന രമണ്ണ എന്നാണ് നടിയുടെ മുഴുവന്‍ പേര്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക ആയിരുന്ന ഭാവന രമണ്ണ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങാനിരിക്കെയാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. അതിന് പിന്നാലെ മലയാള നടി ഭാവനയ്‌ക്കെതിരെ ആക്രമണം തുടങ്ങി.

വ്യാജ പ്രൊഫൈലുകളിൽ നിന്നും

വ്യാജ പ്രൊഫൈലുകളിൽ നിന്നും

ഭാവനയക്ക് യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്ക് ഔദ്യോഗിക പേജില്ല. ഫേസ്ബുക്കില്‍ ഭാവനയുടെ പേരിലുള്ളവയൊക്കെ വ്യാജ അക്കൗണ്ടുകളോട ഫാന്‍സ് പേജുകളോ മാത്രമാണ്. ഈ പേജുകളില്‍ കയറിയാണ് ഒരു കൂട്ടര്‍ തെറിവിളി നടത്തുന്നത്. മിക്കവയും വ്യാജ പ്രൊഫൈലുകളാണ് എന്ന് പരിശോധിച്ചാല്‍ കാണാം. വര്‍ഗീയ ഫാസിസ്റ്റുകളായ ബിജെപിക്കൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ് എന്നൊക്കെയാണ് കമന്റുകള്‍. തെറിവിളിയും അശ്ലീലവും നിറഞ്ഞ പ്രതികരണങ്ങളും കുറവല്ല.

ചാണകങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ദുരന്തം കൂടി

ചാണകങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ദുരന്തം കൂടി

ചാണകങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ദുരന്തം കൂടി, ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ എന്നും കമന്റുണ്ട്. ഒരു പ്രശ്‌നം വന്നപ്പോള്‍ മനസ്സറിഞ്ഞ് സഹായിച്ച ഇടതു സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും ചാണകങ്ങള്‍ക്ക് വേണ്ടി വോട്ട് തെണ്ടിയ നിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ വൈകിയെന്നും പ്രതികരണങ്ങളുണ്ട്. 5 കോടിയോളം വരുന്ന സഖാക്കള്‍ നിന്റെയൊന്നും പടം കാണില്ലെന്ന് വച്ചെല്‍ നീയോക്കെ ചാണകം വാരി ജീവിക്കേണ്ടി വരുമെന്ന് ഓര്‍ത്തോ എന്നുള്ള ഭീഷണികള്‍ വരെയുണ്ട്. സിപിഎമ്മുകാരെ കളിയാക്കുന്ന സംഘികളും ഇടയ്ക്കിടെ രംഗത്ത് വരുന്നുണ്ട്.

കള്ള പ്രചാരണം കൊഴുക്കുന്നു

കള്ള പ്രചാരണം കൊഴുക്കുന്നു

ഇടത് പക്ഷക്കാരെന്നും മുസ്ലീംങ്ങളെന്നും ഉള്ള വ്യാജ ഐഡികള്‍ ഉണ്ടാക്കിയാണ് സംഘികളുടെ സൈബര്‍ ആക്രമണം. ആര്‍എസ്എസ് വനിതാ നേതാവ് ലസിത പാലക്കല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഭാവനയുടെ പേരിലുള്ള പേജില്‍ വന്ന് കമന്റ് ചെയ്യുന്നുണ്ട്. ബിജെപിയുടെ സൈബര്‍ വിംഗുകള്‍ ഈ വ്യജ പൊങ്കാലയ്ക്ക് പിന്നിലുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്. അതിനിടെ ഇതാ ഭാവന തന്നെയാണ് എന്ന് വിശ്വസിച്ച് ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ എത്തുന്നവരുമുണ്ട്. സംഘികളുടെ കള്ള പ്രചാരണം പൊളിച്ചടുക്കാനും ആളുകളുണ്ട്.

അങ്ങനൊരു പേജ് ഭാവനയ്ക്കില്ല

അങ്ങനൊരു പേജ് ഭാവനയ്ക്കില്ല

അതിനിടെ ഭാവന അറിയുക പോലും ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ സഹോദരന്‍ രാജേഷ് ബി മേനോൻ രംഗത്ത് വന്നിട്ടുണ്ട്. ''സുഹൃത്തുക്കളേ.. ഈ വാർത്തയുടെ പേരിലാണ് ഇത്രയധികം കോലാഹലം നടന്നുകൊണ്ടിരിന്നത് . മനസ്സ് തൊട്ട് ഞങ്ങളുടെ കൂടെ നിൽക്കുന്നവരെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും . അതോടൊപ്പം ഈ അവസരം എത്തരത്തിൽ മുതലെടുക്കാമെന്ന് തീരുമാനിച്ചിറങ്ങിയ ' മനുഷ്യ സ്നേഹികളെയും ' കൂടി നിങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുകയാണ് . ' ഭാവന ഫേസ്ബുക് പേജുകൾ ' എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന പേജുകളെല്ലാം തന്നെ വ്യാജമാണെന്ന് നിങ്ങളെയെല്ലാം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് . കൂടെ നിൽക്കുന്ന എല്ലാവർക്കും സ്നേഹം എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

രാജേഷ് ബി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ല

പിന്നിലൂടെ നീണ്ട് വന്ന കൈകൾ.. ദേഹത്താകെ പരതൽ! തിയേറ്ററിലെ പീഡനാനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

English summary
Cyber attack against Malayalam actress Bhavana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X