• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അല്ലു അർജുൻ സിനിമയെ വിമർശിച്ചു.. അപർണ പ്രശാന്തിയെ തെറി വിളിച്ചും അശ്ലീലം പറഞ്ഞും ആക്രമിച്ച് ഫാൻസ്

സൂപ്പർതാര ഫാൻസിന്റെ നിലവാരം എത്രത്തോളമാണെന്ന് നടി ആക്രമിക്കപ്പെട്ട വിഷയത്തിലും കസബ വിവാദത്തിലുമടക്കം കണ്ടതാണ്. താരത്തെയോ സിനിമയേയോ വിമർശിച്ചാൽ തെറിവിളിച്ചും അശ്ലീലം പറഞ്ഞും നേരിടുകയെന്നത് ഫാൻസ് എന്ന വെട്ടുകിളിക്കൂട്ടത്തിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. ഏട്ടൻ ഫാൻസ് ആയാലും ഇക്ക ഫാൻസ് ആയാലും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.

സ്ത്രീകളാണ് എതിർപക്ഷത്ത് എങ്കിൽ ലൈംഗികച്ചുവയുള്ള കമന്റുകളും വ്യക്തിഹത്യയും അപവാദവുമായി അവർ അഴിഞ്ഞാടും. തെലുങ്ക് സിനിമാ താരം അല്ലു അർജുന് മലയാള താരങ്ങളോളം ഫാൻസുണ്ട് കേരളത്തിൽ. അല്ലു അർജുന്റെ പുതിയ ചിത്രമായ നാ പേര് സൂര്യ, നാ ഇല്ലു ഇന്ത്യയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അപർണ പ്രശാന്തിയെ അല്ലു ഫാൻസ് വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

അല്ലു സിനിമ കണ്ട് തലവേദന

അല്ലു സിനിമ കണ്ട് തലവേദന

വൺഇന്ത്യ മലയാളത്തിലെ കോളമെഴുത്തുകാരി കൂടിയായ അപർണ പ്രശാന്തി അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. അല്ലു അർജുൻ ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററിൽ നിന്നും കണ്ട് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനെക്കുറിച്ച് അപർണ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ എന്നായിരുന്നു പോസ്റ്റ്.

തെറിവിളിച്ച് ഫാൻസ്

തെറിവിളിച്ച് ഫാൻസ്

അപർണയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അല്ലു അർജുൻ ഫാൻസ് എന്ന് പറയുന്നവർ വന്ന് തെറിയഭിഷേകം നടത്തുകയാണ്. അല്ലു അർജുൻ ആർമിയെന്ന അക്കൌണ്ട് വഴിയും നിരവധി ഫേക്ക് പ്രൊഫൈലുകൾ വഴിയുമാണ് സൈബർ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. കമന്റ് ബോക്സിൽ വന്ന് നിറഞ്ഞിരിക്കുന്ന തെറിവിളികൾ പ്രസിദ്ധീകരണ യോഗ്യമല്ല. ഫാൻസ് മാത്രമല്ല, രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവരും ഉണ്ട് തെറിവിളിക്കാൻ മുൻനിരയിൽ തന്നെ. രാജ്യസ്‌നേഹം തുളുമ്പുന്ന സിനിമ കണ്ടപ്പോള്‍ തലവേദന വന്നത് കൊണ്ട് അപര്‍ണ പാകിസ്ഥാന്‍ ചാരയാണെന്നും ഇന്ത്യയെ നശിപ്പിക്കാന്‍ വന്ന രാജ്യദ്രോഹിയാണെന്നും വരെ കമന്റുകളുണ്ട്.

റേപ്പ് ത്രെട്ടും ഭീഷണികളും

റേപ്പ് ത്രെട്ടും ഭീഷണികളും

സൈബർ ആക്രമണത്തെ നിയമപരമായി നേരിടാനാണ് അപർണയുടെ നീക്കം. ഇതേക്കുറിച്ച് അപർണ പ്രശാന്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഇതാണ്: ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല.. നാല് വർഷത്തോളമായി സിനിമാ കുറിപ്പുകൾ എഴുതുന്നത് കൊണ്ട് തെറി വിളികൾ കേൾക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളിൽ ചിലതു താഴെ കൊടുക്കുന്നു.. റേപ്പ്ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാൽ അറക്കുന്ന തെറികളും ഉണ്ട്.

സെബർ സെല്ലിന് പരാതി

സെബർ സെല്ലിന് പരാതി

ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാൻ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാൻ ഇനി ഒരാൾക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്‌ഷ്യം..സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.തുടർ നടപടികൾ അന്വേഷിച്ചു വരുന്നു..

മുഖമില്ലാത്ത ഡയലോഗടിക്കാർ

മുഖമില്ലാത്ത ഡയലോഗടിക്കാർ

മുഖമില്ലാതെ "മെസ് " ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് "കമന്റ്‌ ഇടാൻ ഉള്ള "" തന്റേടം" "അല്ലു ഏട്ടൻ" തരാത്തത് കഷ്ടമായി പോയി.. പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല, ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല

ഫേസ്ബുക്ക് പോസ്റ്റ്

അപർണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്താം ക്ലാസ് പരീക്ഷാ ഫലവും നിങ്ങളുടെ മിഥ്യാഭിമാനത്തിന്റെ ഇരകളും.. അപർണ പ്രശാന്തി എഴുതുന്നു

നമ്മളുണ്ടെന്നു പോലും അറിയാത്തവരെ കുറിച്ച് ഓർക്കാറുണ്ടോ? അപര്‍ണ പ്രശാന്തി എഴുതുന്നു

English summary
Cyber attack against Aparna Prasanthy by Allu Arjun Fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more