കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടമിടാത്ത പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം..!! ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡൊഴിക്കും !

  • By അനാമിക
Google Oneindia Malayalam News

നാദാപുരം: തട്ടമിടാതെ ആണ്‍കുട്ടികളുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിന് മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ അസ്‌നിയ അഷ്മിന എന്ന പെണ്‍കുട്ടിക്ക് നേരെ ആഡിഡ് ആക്രമണ ഭീഷണി. ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഫേസ്ബുക്കില്‍ മുനീര്‍ ധീര എന്നയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അസ്‌നിയയ്ക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങിയത്.

Read Also: പീഡിപ്പിക്കപ്പെട്ടത് 14കാരി..പക്ഷേ കണ്ടാല്‍ 18 തോന്നും..!! ഫാദര്‍ തേരകത്തിനെതിരെ അഭിഭാഷക..!!

FB

കഥാകൃത്തായ ലാസര്‍ ഷൈന്‍, ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഊരാളി മാര്‍ട്ടിന്‍, എഴുത്തുകാരിയും ദളിത് ആക്റ്റിവിസ്റ്റുമായ രേഖാരാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ വേറെയും ഭീഷണികളുണ്ട്. സദാചാര നിലപാടുകള്‍ക്കെതിരെ ശക്തവും ധീരവുമായ നിലപാടുകളെടുക്കുന്ന അസ്‌നിയയ്ക്ക് നേരെ നേരത്തെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പൊട്ട് തൊട്ട ചിത്രം പോസ്റ്റ് ചെയ്തപ്പോഴും ഈ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി അടക്കമുള്ളവ ഉണ്ടായിരുന്നു.

English summary
Acid Attack threats against Muslim girl in facebook for posting photos with friends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X