കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൃശ്ശൂരില്‍ ഹിന്ദു കളക്ടറെയാണ് നിയമിക്കാറ്' അനുപമ ക്ലിന്‍സണ്‍ ജോസഫ് വേണ്ട!കൊഴുപ്പിച്ച് ടിജി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'തൃശ്ശൂര്‍ ജില്ലയുടെ കളക്ടര്‍ ഹിന്ദു ആയിരിക്കണം'

ശബരിമല വിഷയം തെരഞ്ഞെടുപ്പ് ആയുധമാക്കരുതെന്ന് കമ്മീഷന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് കഴിഞ്ഞ ദിവസം എന്‍ഡിഎ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അയ്യപ്പന്‍റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി നടത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്ന് വ്യക്തമാക്കി തൃശ്ശൂര്‍ ജില്ലാ കളക്ടറായ ടിവി അനുപമ വിശദീകരണം ചോദിക്കുകയും ചെയ്തു.

<strong>രാജ്യദ്രോഹിയാക്കി! ഗ്ലാസ് വെള്ളം ബിജെപി നേതാവിന് നേരെ എറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ! വീഡിയോ</strong>രാജ്യദ്രോഹിയാക്കി! ഗ്ലാസ് വെള്ളം ബിജെപി നേതാവിന് നേരെ എറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ! വീഡിയോ

ഇതോടെ കലി തുള്ളിയ ബിജെപി പ്രവര്‍ത്തകര്‍ കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കടുത്ത സൈബര്‍ ആക്രമണമാണ് അനുപമയ്ക്കെതിരെ നടക്കുന്നത്. ടിവി അനുപമ ക്രിസ്ത്യാനിയാണെന്നാണ് പ്രചരണം.

 പിന്നോട്ടില്ലെന്ന് സുരേഷ് ഗോപി

പിന്നോട്ടില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ എന്‍ഡിഎയുടെ മണ്ഡലം കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

 ചട്ടലംഘനം തന്നെ

ചട്ടലംഘനം തന്നെ

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് പെരുമാറ്റ ചട്ടലംഘനത്തിന് കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചത്.

കുപ്രചരണവുമായി ബിജെപി

കുപ്രചരണവുമായി ബിജെപി

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ അതുവരെ സംഘപരിവാരിന് അഭിമതയായിരുന്നു കളക്ടര്‍ അനുപമ ബിജെപിക്ക് കല്ലുകടിയായി. അനുപമ വിവരക്കേട് ചെയ്യുകയാണെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

 വിവാദം കൊഴുക്കുന്നു

വിവാദം കൊഴുക്കുന്നു

പ്രസംഗത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി. താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുരേഷ് ഗോപിയുടേത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

ഇതോടെ ഹാലിളകിയ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സൈബര്‍ ആക്രമണമാണ് അനുപമയ്ക്കെതിരെ നടത്തുന്നത്. ടിവി അനുപമ ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.

 അനുപമ ക്ലിന്‍സണ്‍ ജോസഫ്

അനുപമ ക്ലിന്‍സണ്‍ ജോസഫ്

അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്‍റെ പേര് ചേര്‍ത്ത് അനുപമ ക്രിസ്ത്യാനിയാണെന്നാണ് പ്രചരണം കൊഴുക്കുന്നത്. അനുപമയുടെ ഫേസ്ബുക്ക് പേജിലെത്തിയും ബിജെപി പ്രവര്‍ത്തകര്‍ അമര്‍ഷം തീര്‍ക്കുന്നുണ്ട്.

 വനിതാ മതിലില്‍ പങ്കെടുത്തു

വനിതാ മതിലില്‍ പങ്കെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. ടിവി അനുപമ വനിതാ മതിലില്‍ പങ്കെടുത്തത് അടക്കം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം തുടരുന്നത്. ചിലര്‍ ഫേസ്ബുക്ക് പേജിലെത്തി സ്വാമി ശരണം എന്നും കമന്‍റ് ചെയ്യുന്നുണ്ട്.

 പിന്തുണച്ചും

പിന്തുണച്ചും

അതേസമയം നിരവധി പേരാണ് അനുപമയെ പിന്തുണച്ച് രംഗത്തെത്തിയത്. നെഗറ്റീവ് കമന്‍റുകളെ പ്രതിരോധിച്ചും ചിലര്‍ കമന്‍റ് കുറിക്കുന്നുണ്ട്. അതിനിടെ മറ്റൊരു പ്രചരണവുമായി ബിജെപി ഐടി സെല്‍ വിദഗ്ദന്‍ ടിജി മോഹന്‍ദാസ് രംഗത്തെത്തി.

 ഹിന്ദു കളക്ടര്‍

ഹിന്ദു കളക്ടര്‍

തൃശ്ശൂര്‍ ജില്ലയുടെ കളക്ടര്‍ ഹിന്ദു ആയിരിക്കണമെന്നാണ് ടിജി മോഹന്‍ ദാസിന്‍റെ വാദം. ടിജി ട്വിറ്ററില്‍ പറയുന്നത് ഇങ്ങനെ, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്.

ചട്ടം നോക്കണം

ചട്ടം നോക്കണം

അതിനാല്‍ ഹിന്ദുവിനെ മാത്രമാണ് തൃശ്ശൂരില്‍ കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ ക്രിസ്ത്യാനി ആണെങ്കില്‍ ഉടനെ തന്നെ അവരെ മാറ്റണമെന്നാണ് ടിജി കുറിച്ചത്. ഇതിനെതിരെയും നിരവധി പേര്‍ രംഗത്തെത്തി.

<strong>'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ" title="'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"" />'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"

തൃശ്ശൂരിലെ 'അയ്യന്‍ പരാമര്‍ശം' സുരേഷ് ഗോപിക്ക് തിരിച്ചടിയാകുമോ? പോര് കനക്കുന്നു

English summary
cyber attack against collector tv anupam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X