• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എക്സിറ്റ് പോളുകള്‍കള്‍ക്ക് പിന്നാലെ മധുപാലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം, മരിച്ചുവെന്ന് പ്രചാരണം

തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ടുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായകനും നടനുമായ മധുപാലിനെതിരെ രൂക്ഷക്ഷമായ സൈബര്‍ ആക്രമണം. മധുപാലിന്‍റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമായി നൂറ്കണക്കിന് ആളുകളാണ് അദ്ദേഹത്തിനെതിരെ അസഭ്യ വര്‍ഷം നടത്തുന്നത്.

പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്' എന്ന് ഒരു പൊതുചടങ്ങില്‍ മധുപാല്‍ മുമ്പ് സംസാരിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടുള്ള മധുപാലിന്‍റെ ഈ വാക്കുകകളില്‍ കയറിപ്പിടിച്ചാണ് അദ്ദേഹത്തിനെതിരെ ഒരുവിഭാഗം ആളുകള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തന്‍റെ നിലപാട്

തന്‍റെ നിലപാട്

ഏകദേശം ഒരു മാസം മുമ്പായിരുന്നു തിരഞ്ഞെടുപ്പിലെ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞു പോയ അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്തെല്ലാം കുഴപ്പങ്ങളാണ് ഇവിടെ കണ്ടതെന്നും അദ്ദേഹം ഒരു പൊതുചടങ്ങില്‍ ചോദിച്ചു.

ദേശീയത പറയുന്നവര്‍

ദേശീയത പറയുന്നവര്‍

ദേശീയത പറയുന്നവര്‍ അധികാരത്തില്‍ ഇരിക്കുന്ന കാലത്താണ് ഏറ്റവുമധികം സൈനികര്‍ കൊല്ലപ്പെട്ടത്. കൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം എന്നുമായിരുന്നു മധുപാലിന്‍റെ വാക്കുകള്‍.

പ്രചരണം

പ്രചരണം

ഇതിനുപിന്നാലെ, കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായി ഒരുപറ്റം ആളുകള്‍ പ്രചരിപ്പിച്ചു. ഇന്നലെ ബിജെപിക്ക് മുന്‍തൂക്കം നല്‍കിയുള്ള എക്സിറ്റ് പോളുകള്‍ കൂടി രംഗത്ത് വന്നതോടെ ശക്തമായ സൈബര്‍ ആക്രമമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്.

ചൈനീസ് കമ്മി

ചൈനീസ് കമ്മി

'ഉറപ്പിച്ചോ നിന്റെയൊക്കെ നെഞ്ചത്ത് തന്നെ പത്തനംതിട്ട യിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചിരിക്കും നിന്റെ ചൈനീസ് കമ്മി പാർട്ടിയുടെ ദേശീയ അംഗീകാരം പോകുകയും ചെയ്യും' എന്ന് തുടങ്ങിയുള്ള രൂക്ഷമായ പ്രതികരണങ്ങളും അസഭ്യ വര്‍ഷങ്ങളുമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഫേസ്ബുക്ക് പോസ്റ്റിലൂടെ

മധുപാല്‍ മരിച്ചു, ആദരാഞ്ജലികള്‍ എന്ന നിരവധി കമന്‍റുകളും പ്രചരണങ്ങളും ബിജെപി അനുകൂലികളുടെ ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയില് നടക്കുന്നുണ്ട്. അതേസമയം താന്‍ താൻ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉൾക്കൊള്ളുന്നുവെന്ന് മധുപാൽ നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അന്നത്തെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അധികാരത്തില്‍ തിരിച്ചെത്തിയാല്‍

അധികാരത്തില്‍ തിരിച്ചെത്തിയാല്‍

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

ഒരു ജനാധിപത്യ രാജ്യമാണ്

ഒരു ജനാധിപത്യ രാജ്യമാണ്

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്.

ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം

ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം

ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്. അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്.

ജനാധിപത്യത്തിന്റെ മരണം

ജനാധിപത്യത്തിന്റെ മരണം

ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഒരു സമരമാണ്

ഒരു സമരമാണ്

ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല.

ഇന്ത്യയുടെ ജനാധിപത്യമെന്നത്

ഇന്ത്യയുടെ ജനാധിപത്യമെന്നത്

ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റ്

മധുപാല്‍

English summary
cyber attack against director madhupal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more