എന്തൊരു അഭിനയം കമലഹാസന്റെ പെങ്ങളാണോ? ഹനാനെ തട്ടമിടീക്കാനും സൈബർ ആങ്ങളമാർ!
തൃശൂര്‍: കണ്ണിറുക്കി ഒരു രാത്രി കൊണ്ട് താരമായി മാറിയ പ്രിയ പ്രകാശ് വാര്യരെ പോലെ ഒറ്റ രാത്രി കൊണ്ട് താരമായി മാറിയതാണ് ഹനാനെന്ന പെണ്‍കുട്ടി. എന്നാല്‍ പൊടുന്നനെയാണ് പ്രശസ്തി കുപ്രശസ്തിയായി മാറിയത്. തമ്മനത്ത് മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത വ്യാജമാണെന്നും സിനിമാ പ്രമോഷനാണെന്നും അഭ്യൂഹങ്ങള്‍ പരന്നു.
പിന്നാലെ സോഷ്യല്‍ മീഡിയ അതിരൂക്ഷമായാണ് ഹനാനെ കടന്നാക്രമിച്ചത്. മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി നല്ല വേഷം ധരിച്ചതും സ്വര്‍ണമോതിരമിട്ടതും നന്നായി സംസാരിച്ചതും ഒക്കെയാണ് ചിലര്‍ക്ക് പിടിക്കാതെ പോയതെങ്കില്‍ മറ്റ് ചിലരുടെ പ്രശ്‌നം ഹനാന്‍ തട്ടമിടാത്തതാണ്.

വൈറലായ ഹനാൻ
യൂണിഫോമിട്ട് തമ്മനം മാര്‍ക്കറ്റില്‍ മീന്‍ കച്ചവടം നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം സഹിതമുള്ള വാര്‍ത്ത മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചതോടെയാണ് ഹനാന്‍ സോഷ്യല്‍ മീഡിയയിലെ താരമായത്. ഹനാനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. ഹനാന് വേണ്ട സഹായങ്ങള്‍ ചെയ്യാനും പ്രമുഖരടക്കം മുന്നോട്ട് വന്നു. പലരുടേയും ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ പോലും മീന്‍ വില്‍ക്കുന്ന ഹനാനായി.

പൂത്തുലഞ്ഞ് നന്മമരങ്ങൾ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലം ഹനാന്റെ പഠനച്ചെലവുകള്‍ കോളേജ് ഏറ്റെടുത്തു. സംവിധായകന്‍ അരുണ്‍ ഗോപി, പ്രണവ് മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രത്തില്‍ ഹനാന് വേഷവും പ്രഖ്യാപിച്ചു. ഇതുവരെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ പോയി. ഫേസ്ബുക്കില്‍ നന്മമരങ്ങള്‍ പൂത്തുലഞ്ഞു. ഇനിയാണ് ട്വിസ്റ്റ്.

രൂക്ഷമായ സൈബർ ആക്രമണം
ഹനാന്റെ മീന്‍ വില്‍പനയും ജീവിതകഥയും വ്യാജമാണെന്നും സിനിമാ പ്രമോഷന് വേണ്ടിയുള്ള നാടകം മാത്രമാണെന്നും ചില കോണുകളില്‍ നിന്നും പ്രചാരണം തുടങ്ങി. യാതൊരു സ്ഥിരീകരണവും ഇല്ലാത്ത പ്രചാരണങ്ങള്‍ക്ക് പിന്നാലെ ഹനാന് നേര്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണവും തുടങ്ങി. നന്മമരങ്ങളായി നിന്ന ആങ്ങളമാരെല്ലാം ഒരുമിച്ച് വാളെടുത്തു.

തെറിയും അശ്ലീലവും
ഹനാന് നേര്‍ക്ക് തെറിവിളികളും അശ്ലീലവും വരെ പ്രതികരണങ്ങളായി വന്നു. ട്രോളുകള്‍ക്കും കുറവില്ല. നിരവധി പേര്‍ ലൈവില്‍ വന്നും ആ പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞുകൊണ്ടിരിക്കുന്നു. ഹനാന്റെ ഫേസ്ബുക്ക് പേജില്‍ പോയും ചിലര്‍ തെറിവിളിയിലെ പ്രാഗത്ഭ്യം തെളിയിക്കുന്നുണ്ട്. ഹനാന്റെ കോളേജ് അധികൃതരുടെ വിശദീകരണത്തില്‍ പോലും തെറിയാണ് ഇക്കൂട്ടരുടെ മറുപടി.

ലാലേട്ടന് ചാള
മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ട് തന്നെ അവള്‍ തട്ടമിടാതെ വന്നതാണ് ചിലരുടെ പ്രശ്‌നം. നിനക്ക് തട്ടമിട്ടുകൂടെ എന്നാണ് ഒരാള്‍ ഹനാന്റെ ലൈവ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ ദാരിദ്ര്യം പിടിച്ച മീന്‍കാരി കടുത്ത ലാലേട്ടന്‍ ഫാന്‍ ആണ്. ഇവളുടെ ആഗ്രഹം ലാലേട്ടനെ നേരിട്ട് കണ്ട് ഒരു കിലോ ചാള കൊടുക്കുക എന്നതാണ്. ലാലേട്ടന്‍ ഈ പോസ്റ്റ് കാണും വരെ ഷെയര്‍ ചെയ്യുക എന്നാണ് അശ്വന്ത് കോക് എന്ന ഐഡിയില്‍ നിന്നുള്ള പോസ്റ്റ്.

കമലഹാസന്റെ മകളാണോ
എല്ലാവരും നിര്‍ബന്ധിച്ചാല്‍ ഞാന്‍ ആ കൊച്ചിന് ഒരു ജീവിതം കൊടുക്കാമെന്നും യൂണിഫോം ഇട്ട് മീന്‍ വില്‍ക്കാന്‍ പോകുന്നത് പത്താളറിയുന്നതിന് വേണ്ടിയാണെന്നും കമന്റുകളുണ്ട്. നല്ല അഭിനയം, കമലഹാസന്റെ മകളാണോ എന്നാണ് ചിലരുടെ പരിഹാസം. സ്വര്‍ണമോതിരമിട്ട മീന്‍വില്‍പ്പനക്കാരി, തിരക്കഥ ആരായാലും ഗംഭീരം എന്നാണ് മറ്റൊരാളുടെ കമന്റ്.
Recommended Video


തേപ്പുകാരിയെന്ന് പേര്
എടുത്ത് പൊക്കിയിട്ടുണ്ടെങ്കില്‍ വാരി തറയിലടിക്കാനും മലയാളിക്ക് അറിയാമെന്ന തരത്തിലുള്ള വെല്ലുവിളികളുമുണ്ട്. തേപ്പുകാരിയെന്ന് വിളിച്ചുള്ള അപഹസിക്കലിനൊപ്പം ഇവളെ വെറുക്കുന്നവര്‍ ലൈക്ക് അടിക്കൂ എന്ന മട്ടിലുള്ള പോസ്റ്റുകളും വ്യാപകമാണ്. ഹനാന്റെ ജീവിത കഥ സത്യമാണ് എന്ന് സഹപാഠികളും അധ്യാപകരും അടക്കം സാക്ഷ്യപ്പെടുത്തിയിട്ടും ഞരമ്പ് രോഗികള്‍ ആക്രമണം തുടരുകയാണ്.












Click it and Unblock the Notifications