• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹുക്ക വലിക്കുന്ന ഹനാൻ, വീണ്ടും സൈബർ ആക്രമണം, മീന്‍ വെള്ളം തലയില്‍ കമിഴ്ത്തുമെന്ന് ഹനാൻ

  • By Anamika Nath

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മീന്‍ വിറ്റ് വൈറലായ ഹനാന്‍ ഹനാനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മീന്‍വില്‍പ്പനയ്ക്ക് ശേഷം മലയാളി ആദ്യം നെഞ്ചിലേറ്റുകയും പിന്നീട് രൂക്ഷമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട് ഹനാനെ. പല തരത്തില്‍ അതിപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയും ചെയ്യുന്നു.

ഇത്തവണ ഹനാന്‍ ഹുക്ക വലിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മീന്‍വിറ്റ് നടന്നവള്‍ ഇപ്പോള്‍ പണവും സൗകര്യങ്ങളുമായപ്പോള്‍ ആഢംബര ജീവിതം നയിക്കുന്നു എന്ന തരത്തിലുളള കുശുമ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഹനാന്‍. ഇത്തരക്കാരോട് രൂക്ഷ പ്രതികരണമാണ് ഹനാന്‍ നടത്തിയിരിക്കുന്നത്.

വീണ്ടും ഹനാനെതിരെ

വീണ്ടും ഹനാനെതിരെ

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി നല്ല വേഷത്തില്‍ പുറത്തിറങ്ങിയതിനെതിരെ വാളെടുത്തവരാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍. ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നുളളവരെ നല്ല സാഹചര്യങ്ങളില്‍ കണ്ടാല്‍ അപ്പോള്‍ കുരു പൊട്ടിക്കും ചിലര്‍. അതേ മാനസികാവസ്ഥയുളളവരാണ് ഹനാന് എതിരെയും തിരിഞ്ഞിരിക്കുന്നത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമാണ് പ്രശ്‌നം.

ഹുക്ക വലിക്കുന്ന വീഡിയോ

ഹുക്ക വലിക്കുന്ന വീഡിയോ

ഹോട്ടലില്‍ വെച്ച് ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ''കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്ക് ഹുക്ക വലിക്കുന്നു'' എന്ന തലക്കെട്ടുമായാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന്റെ പേരില്‍ ഹനാനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നു.

ഹനാന് പറയാനുളളത്

ഹനാന് പറയാനുളളത്

സംഭവത്തെക്കുറിച്ച് ഹനാന്‍ പറയുന്നത് ഇതാണ്: ചില സിനിമാ ചര്‍ച്ചകള്‍ക്ക് വേണ്ടി മാരിയറ്റ് ഹോട്ടലില്‍ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോള്‍ അത് എന്താണെന്ന് സ്റ്റാഫിനോട് അന്വേഷിച്ചു. അറബികള്‍ ഉപയോഗിക്കുന്ന ഹുക്ക ആണെന്നും ലഹരി കലര്‍ന്നത് അല്ലെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ തോന്നിയ കൗതുകം കൊണ്ട് വലിച്ചതാണ്. ആ വീഡിയോ ആണ് ചിലര്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.

പോലീസിൽ പരാതിപ്പെട്ടു

പോലീസിൽ പരാതിപ്പെട്ടു

സംഭവത്തില്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് ഹനാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഹനാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം: ''മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍.

അധ്വാനിച്ചാണ് ജീവിക്കുന്നത്

അധ്വാനിച്ചാണ് ജീവിക്കുന്നത്

എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍ മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..

മീൻ വിൽപ്പന മോശമല്ല

മീൻ വിൽപ്പന മോശമല്ല

പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുകയേ കുറിചറിയാ൯ ഒരു ക൭തുക൦ തൊ൬ി പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷ൦ മാ(ത൦. കൂടാതെ പലരു൦ അവിടേ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് എ൯േറ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ.

മീൻവെള്ളം കമിഴ്ത്തും

മീൻവെള്ളം കമിഴ്ത്തും

അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. പിന്നെ മഞ വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന മലയാളിവാ൪ത എ൬് പേരുളള ഓണ്‍ലൈന്‍കാരുടെ പണിയും കലക്കിയിട്ടുണ്ട്. നല്ല റേറ്റിങ് കിട്ടിയല്ലോ അല്ലേ... ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും.

ഫേസ്ബുക്ക് പോസ്റ്റ്

ഹനാന്റെ ഫേസ്ബുക്ക് പോസ്റ്റും ലൈവ് വീഡിയോയും കാണാം

ഗാന്ധിയെ കൊന്നത് സംഘപരിവാറെന്ന് സംവിധായകൻ, യൂസ്ലെസെന്ന് വിളിച്ച് ബിജെപി നേതാവ് സന്ദീപ്

English summary
Hanan Hanani's reaction to hookah smocking video and cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X