കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണം

Google Oneindia Malayalam News

പത്തനംതിട്ട: ''അമ്പലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാന്‍..'' എന്ന വിനേഷ് ബാവിക്കരയുടെ രണ്ട് വരിക്കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നതുമായി ബന്ധപ്പെട്ടുള്ള വരികളാണിവ.

ഈ കവിത ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുവെന്നതിന്റെ പേരിലാണ് നവമി രാമചന്ദ്രന്‍ എന്ന പെണ്‍കുട്ടിക്ക് നേരെ സംഘികള്‍ ഉറഞ്ഞ് തുള്ളുന്നത്. നവമിയെക്കുറിച്ച് അസഭ്യപ്രചാരണവും തെറിവിളിയുമാണ് സംഘിഗ്രൂപ്പുകളിലും നവമിയുടെ ഫേസ്ബുക്കിലും നടക്കുന്നത്.

സംഘികളുടെ തെറിവിളി

സംഘികളുടെ തെറിവിളി

ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടുമാണ് നവമി രാമചന്ദ്രന്‍. ആര്‍ത്തവത്തെക്കുറിച്ചുള്ള പോസ്റ്റ് നവമി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സംഘികള്‍ തെറിവിളിയുമായി രംഗത്ത് വന്നത്.

അപവാദ പ്രചാരണം

അപവാദ പ്രചാരണം

സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്-ബിജെപി അനുകൂല പേജുകളിലാണ് നവമിയെക്കുറിച്ച് അശ്ലീല പ്രചാരണങ്ങള്‍ അടക്കം അരങ്ങേറിയത്. ഭഗത് സിംഗ് ദേശീയ വാദികള്‍ എന്ന ഗ്രൂപ്പില്‍ നവമിയുടെ ചിത്രം ഉപയോഗിച്ച് ഫോട്ടോഷോപ്പ് അപവാദ പ്രചാരണമാണ് സംഘികള്‍ അഴിച്ച് വിട്ടത്.

അനുജത്തിക്ക് ഭീഷണി

അനുജത്തിക്ക് ഭീഷണി

നവമിയെ അനാശാസ്യത്തിന് കോളേജില്‍ നിന്നും പുറത്താക്കിയെന്നാണ് സംഘി ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല നവമിയേയും വീട്ടുകാരേയും ചേര്‍ത്ത് പച്ചത്തെറികളും സംഘികള്‍ കമന്റ് ചെയ്യുന്നുണ്ട്. അത് കൂടാതെ നവമിയുടെ അനുജത്തി ലക്ഷ്മിയെ സ്‌കൂളില്‍ നിന്നും വരുന്ന വഴിക്ക് ആര്‍എസ്എസുകാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

തല വെട്ടിക്കളയും

തല വെട്ടിക്കളയും

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയത്. നവമിയേയും ലക്ഷിയേയും കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നും തല വെട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി.

ആർത്തവ പോസ്റ്റ്

ആർത്തവ പോസ്റ്റ്

നവമിക്ക് സോഷ്യല്‍ മീഡിയ വലിയ പിന്തുണയാണ് നല്‍കുന്നത്. ശ്യാമ എന്ന വിദ്യാര്‍ത്ഥിനി ആര്‍ത്തവത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിലാണ് സംഘികള്‍ ഈ പെണ്‍കുട്ടിക്കെതിരെ കൊലവിളിയും തെറിയഭിഷേകവും നടത്തുന്നത്. ശ്യാമയ്ക്ക് നേരെയും സംഘികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

പ്രതികരിച്ച് നവമി

പ്രതികരിച്ച് നവമി

സൈബർ ആക്രമണത്തിന് എതിരെ നവമി ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നവമിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: ഭഗത് സിംഗ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ്‌ എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർ എസ് എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.

തെറി അഭിഷേകം

തെറി അഭിഷേകം

ഇങ്ങനെ കമന്റ്‌ ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർ എസ് എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർ എസ് എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ്‌ തെളിയിക്കുന്നത്.

സംവാദത്തിന് തയ്യാർ

സംവാദത്തിന് തയ്യാർ

എന്റെ പ്രൊഫൈൽഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ.

മറുപടി അർഹിക്കുന്നില്ല

മറുപടി അർഹിക്കുന്നില്ല

ചില ആർ എസ് എസ് കാരൊക്കെ കമന്റ്‌ ചെയ്ത് കണ്ടു പോസ്റ്റ്‌ മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്‌ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല.

മാന്യമായി സംസാരിക്കുക

മാന്യമായി സംസാരിക്കുക

സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു. കമന്റ്‌ ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക.

ഈ ചോരക്കറ മറക്കേണ്ടതല്ല.. ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണിന്റെ അനുഭവക്കുറിപ്പ്! ഈ ചോരക്കറ മറക്കേണ്ടതല്ല.. ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണിന്റെ അനുഭവക്കുറിപ്പ്!

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്.. ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്

English summary
Sanghparivar Cyber attack against Navami Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X