Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പ്രവീണയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരണം: 24കാരനായ പ്രതിയെ ഡൽഹിയിലെത്തി പൊക്കി പോലീസ്

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സൈബർ കേസിലെ പ്രതി അറസ്റ്റിൽ. ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാ​ഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തരപുരം സിറ്റി സൈബർ പോലീസ് ആണ് ഇയാളെ ഡൽഹിയിൽ നിന്ന് അറസ്റ്റി ചെയ്തത്.

പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്തതിന് ഇയാൾ നേരത്തേയും അറസ്റ്റിലായിരുന്നു, 2021 നവംബറിലാണ് ഇയാൾ അറസ്റ്റിലായത്. നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴിയാണ് ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

Praveena

അന്ന് അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു., പക്ഷേ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി ഇയാൾ പ്രചരിപ്പിക്കുന്നുണ്ട് എന്നും കഴിഞ്ഞ മാസം പ്രവീണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തി പ്രതിയെ വീണ്ടും പിടികൂടി.

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ച ശേഷവും ഇയാൾ ഇപ്പോഴും കുറ്റ ക-ൃത്യം ആവർത്തിക്കുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു,

തന്റെയും തന്റെ വീട്ടുകാരുടേയും മോർഫ് ചെയ്ത ഫോട്ടോകൾ തന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം, വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ തന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു.

അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടും എന്നും എന്നിട്ടും തനിക്ക് മാത്രം എന്ത് കൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു, സൈബർ സെല്ലിൽ താൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറ് വർഷമായി ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു.

പലരും വിളിച്ച് പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നത് എന്നും താരം പറഞ്ഞിരുന്നു. ഫേസ്ബുക്ക് ഫോളോവേഴ്സാണ് വിളിച്ച് പറയുന്നതെന്നും വെറുതെ ആയിരിക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ കയറി നോക്കിയപ്പോൾ ആണ് അതി ഭയങ്കരമായ രീതിയിൽ ആണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് കണ്ടതെന്നും പ്രവീണ പറഞ്ഞിരുന്നു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+