കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുപ്പുടുത്ത് നെറ്റിയില്‍ കുറിതൊട്ട് മാലയിട്ട് നടി രഹ്ന ഫാത്തിമ.. ഫേസ്ബുക്കിൽ തെറിയഭിഷേകം

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. വിശ്വാസത്തെ അട്ടിമറിക്കുകയാണ് കോടതി വിധിയിലൂടെ ഉണ്ടായത് എന്നാരോപിക്കുന്ന വലിയൊരു സംഘം എന്തിനും തയ്യാറാണ് എന്ന തരത്തില്‍ രംഗത്തുണ്ട്. തെരുവിലിറങ്ങും എന്ന പ്രഖ്യാപനം പലരും നടത്തുന്നു.

മതേതരത്വത്തിന് പേര് കേട്ട കേരളം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം. ചെറിയ പാളിച്ചകള്‍ ഒരു പക്ഷേ വലിയ കലാപത്തിലേക്ക് വരെ ദൈവത്തിന്റെ സ്വന്തം നാടിനെ തളളിയിട്ടേക്കാവുന്ന അവസ്ഥ. അതിനിടയിലാണ് നടിയും മോഡലുമായ രഹന ഫാത്തിമയുടെ ഒരു ഫോട്ടോ ചൂടുള്ള ചര്‍ച്ചയായി കത്തിപ്പിടിച്ചിരിക്കുന്നത്.

വിധിക്കെതിരെ ഉറഞ്ഞ് തുള്ളൽ

വിധിക്കെതിരെ ഉറഞ്ഞ് തുള്ളൽ

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി ചരിത്രപരമായ മാറ്റത്തിനാണ് തുടക്കം കുറിക്കാനിരിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രേവേശനം അനുവദിക്കുന്നത് വിശ്വാസത്തിന് എതിരാണ് എന്ന് പറഞ്ഞ് ഒരു കൂട്ടര്‍ ഉറഞ്ഞ് തുള്ളുന്നു. ഭരണഘടനയൊന്നും ഇക്കൂട്ടരുടെ തലയില്‍ കയറുന്ന മട്ടില്ല.

പ്രകോപനപരമായ പ്രതികരണങ്ങൾ

പ്രകോപനപരമായ പ്രതികരണങ്ങൾ

കേരളത്തില്‍ ഇതുവരെ കാലുറപ്പിക്കാനാകാത്ത സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം നല്ലൊരു അവസരം കൂടിയാണ് ശബരിമല ഒരുക്കിക്കൊടുത്തിരിക്കുന്നത്. അതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലുള്ള പ്രകോപനപരമായ പോസ്റ്റുകളും ചിത്രങ്ങളുമടക്കം സോഷ്യല്‍ മീഡിയയില്‍ കത്തിയോടിക്കൊണ്ടിരിക്കുകയാണ്.

കറുപ്പുടുത്ത് നടി

കറുപ്പുടുത്ത് നടി

നടിയും മോഡലുമായ രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയം. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ വേഷത്തിലാണ് ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയിട്ടുള്ള ചിത്രമാണ് രഹ്ന ഫാത്തിമ പോസ്‌ററ് ചെയ്തിരിക്കുന്നത്.

തത്വമസി

തത്വമസി

തത്വമസി എന്ന് ചിത്രത്തിന് അടിക്കുറിപ്പുമിട്ടിരിക്കുന്നു. ഇതോടെ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെല്ലാം ഹാലിളകി വാളുമെടുത്ത് രംഗത്ത് ഇറങ്ങി. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയാണ് രഹ്നയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു. കമന്റുകളില്‍ ഭൂരിപക്ഷവും പ്രസിദ്ധീകരണയോഗ്യം പോലുമല്ലാത്തവയാണ്.

തെറിപ്പൂരം

തെറിപ്പൂരം

പല കമന്റുകള്‍ക്കും രഹ്ന തന്നെ മറുപടിയും നല്‍കുന്നുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് രഹ്നയെ പിന്തുണച്ച് രംഗത്ത് വരുന്നത്. രഹ്ന എന്നത് ഒരു മുസ്ലീം പേരുകാരിയാണ് എന്നത് കൂടിയാണ് സംഘപരിവാര്‍ അനുകൂലികളെ വിറളി പിടിപ്പിക്കുന്നത്. അതേസമയം ഈ സമയത്ത് ഇത്തരത്തില്‍ പ്രകോപനപരമായ ചിത്രം ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വല്ല കാര്യവും ഉണ്ടായിരുന്നോ

വല്ല കാര്യവും ഉണ്ടായിരുന്നോ

പ്രസിദ്ധീകരണ യോഗ്യമായ അപൂർവം കമന്റുകളിൽ ചിലത് വായിക്കാം: വല്ല കാര്യവും ഉണ്ടായിരുന്നോ പെങ്ങളെ. മരിയ ഷറപ്പോവ വരെ തോറ്റു ഓടിയതാ മലയാളികൾക്ക് മുമ്പിൽ. വെല്ലുവിളികളും പുരോഗമന വാദം ഒകെ ആവാം. അത് മറ്റു വിശ്വാസികളുടെ നെഞ്ചിൽ കത്തി കുത്തി ഇറകീട്ടു ആകരുത്. ഞങ്ങൾ ക്രിസ്താനികൾക് പോലും ഇത് വിധി അംഗീകരിക്കാൻ കഴിയില്ല.

യോജിക്കാൻ കഴിയില്ല

യോജിക്കാൻ കഴിയില്ല

മറ്റൊരു കമന്റ്: ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പ് വരുത്തുക എന്നത് മാത്രമാണ് ശബരിമല സ്ത്രീ പ്രവേശന വിധിയിലൂടെ സുപ്രീം കോടതി നടപ്പാക്കിയത്. എന്നാൽ അതിന്റെ മറപറ്റി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ എന്തും പടച്ച് കൂട്ടുന്നതിനോട് യോജിക്കാൻ ആവില്ല .. ഒരാൾക്ക് അവിശ്വാസിയായി ജീവിക്കാൻ സ്വാതന്ത്ര്യം ഉള്ളതുപോലെ മറ്റൊരാൾക്ക് വിശ്വാസി ആയി ജീവിക്കാനും സ്വാതന്ത്ര്യമുണ്ട്..

തമ്മിൽ തല്ലിക്കാനാണോ

തമ്മിൽ തല്ലിക്കാനാണോ

ഫേമസ് ആകാൻ എന്തോരം വഴി ഉണ്ട് ...നല്ല രീതിയിൽ കഴിയുന്ന ഹിന്ദു ,മുസ്ലിം , സഹോദരങ്ങളെ തമ്മിൽ തല്ലിക്കാൻ ആണോ ഇങ്ങനെ ഒകെ ചെയ്യുന്നത് എന്നൊരാൾ പ്രതികരിച്ചിരിക്കുന്നു. മറ്റൊരു പ്രതികരണം ഇതാണ്: മോളെ പാത്തുസെ നിങ്ങളൊക്കെ ഏതറ്റംവരെയും പോകും പക്ഷേ ഞങ്ങൾ ശബരിമല വിശ്വാസികൾ ആയിട്ടുള്ള ഞങ്ങൾ ഞങ്ങളെ പോലെ ആവാൻ കഴിയില്ല. കാരണം പിന്നെ പോലെയുള്ള പെമ്പിള്ളാരെ നിലയ്ക്കുനിർത്താൻ അല്ല ഞങ്ങളുടെ പണി. ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസങ്ങളുണ്ട്, ആചാരങ്ങളുമുണ്ട്, ഒന്നിനും വിശ്വസിക്കാത്ത നിന്നെപ്പോലെയുള്ള ആൾക്കാർക്ക് കഴിയും.

നാളെ എന്തൊക്കെ കാണിക്കും

നാളെ എന്തൊക്കെ കാണിക്കും

ഇപ്പോൾ ഇത്രയേ കാണിച്ചുള്ളൂ. എങ്കിലും നാളെ തുണി പോലും ഇല്ലാതെ നീയൊക്കെ എഫ് ബി യുടെ മുമ്പിൽ വരും. അതും നിങ്ങളെയൊക്കെ ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന് നിന്നെ പോലെയുള്ള ഒരു പുലമ്പുകയും ചെയ്യും. അതുകൊണ്ട് അതുകൊണ്ട് മാത്രം ഇവിടെയാണ്. കാരണം നല്ല കുടുംബത്തിൽ ജനിച്ച കുഴപ്പം നിനക്കുണ്ട് .നല്ല കുടുംബത്തിൽ ജനിക്കാണെങ്കിൽ നല്ല അച്ഛനും അമ്മയും ഉണ്ടാകണം എന്നാണ് ഒരു കമന്റ്. ഇതൊക്കെ ശബരിമലയിലെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ആണെന്ന് മാത്രം പറയരുത്.. ഇതല്ല അതിനുള്ള മാർഗം എന്നും കമന്റുണ്ട്.

English summary
Cyber attack against actress Rahna Fathima in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X