കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിയേയും സ്വരാജിനേയും ചേർത്ത് അശ്ലീലം പറഞ്ഞവർ ഓരോന്നായി കുടുങ്ങുന്നു; വീണ്ടും രണ്ടുപേർ... ആകെ 4 പേർ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഷാനിയെ തെറി പറഞ്ഞ കേസ്, 2 പേരെ കൂടി അറസ്റ്റ് ചെയ്തു | Oneindia Malayalam

കൊച്ചി: മാധ്യമ പ്രവര്‍ത്തകയായ ഷാനി പ്രഭാകറിനേയും എം സ്വരാജ് എംഎല്‍എയേയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ച രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

'നിത്യോപയോഗ സാധനങ്ങൾക്ക്' വില കുറച്ച കേന്ദ്ര ബജറ്റിന് ട്രോളൻമാരുടെ 'ആദരം'; കടുക് വറുത്ത് പൊങ്കാല!!'നിത്യോപയോഗ സാധനങ്ങൾക്ക്' വില കുറച്ച കേന്ദ്ര ബജറ്റിന് ട്രോളൻമാരുടെ 'ആദരം'; കടുക് വറുത്ത് പൊങ്കാല!!

ഷാനി പ്രഭാകറും എം സ്വരാജും ലിഫ്റ്റില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒരു ഓണ്‍ലൈന്‍ മീഡിയ പുറത്ത് വിട്ടിരുന്നു. ഷാനിയെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം എന്ന് പറഞ്ഞായിരുന്നു വാര്‍ത്ത.

'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം

എന്നാല്‍ ചിത്രങ്ങളില്‍ ഷാനിയുടെ വസ്ത്രം നോക്കിയായിരുന്നു ഒരു വിഭാഗം അപവാദ പ്രചാരണം തുടങ്ങിയത്. സാരി ഉടുത്ത് വന്ന ഷാനി രണ്ടാമത്തെ ചിത്രത്തില്‍ ചുരിദാര്‍ ആണ് ധരിച്ചിട്ടുള്ളത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം. എന്തായാലും ഷാനിയുടെ പരാതിയില്‍ സ്വരാജ് നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം രൂക്ഷമായപ്പോള്‍ ആണ് ഷാനി പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. പലരും ഇത്തരം വിഷയങ്ങളില്‍ പരാതിപ്പെടാന്‍ മടിക്കാറാണ് പതിവ്.

അറസ്റ്റ് തുടങ്ങി

അറസ്റ്റ് തുടങ്ങി

ആദ്യ ഘട്ടത്തില്‍ രണ്ട് പേരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശി വൈശാഖന്‍, തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷ് എന്നിവരായിരുന്നു ആദ്യം അറസ്റ്റിലായത്. ഇവര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും രണ്ട് പേര്‍

വീണ്ടും രണ്ട് പേര്‍

അതിന് ശേഷം രണ്ട് പേര്‍ കൂടി ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കായംകുളം സ്വദേശി മനോജ്, പത്തനംതിട്ട സ്വദേശി സുമേഷ് എന്നിവരാണ് ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അത്ര എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് നാല് പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. സെക്ഷന്‍ 67 ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്വരാജിന്റെ ഇടപെടല്‍

സ്വരാജിന്റെ ഇടപെടല്‍

ഇടതുപക്ഷത്തെ ശക്തനായ യുവ നേതാവാണ് എം സ്വരാജ്. പാര്‍ട്ടിയിലും ശക്തമായ സ്വാധീനം ഉണ്ട്. ഷാനി നല്‍കിയ പരാതിയില്‍ എം സ്വരാജും ശക്തമായ സമ്മര്‍ദ്ദം പോലീസില്‍ ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘപരിവാര്‍

സംഘപരിവാര്‍

ചര്‍ച്ചകളില്‍ ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ആളാണ് ഷാനി പ്രഭാകര്‍. അതുകൊണ്ട് തന്നെ സംഘപരിവാര്‍ അനുകൂലികളുടെ ഭാഗത്ത് നിന്നായിരുന്നു ഷാനിക്കും സ്വരാജിനും എതിരെയുള്ള അപവാദ പ്രചാരണം ഏറ്റവും ശക്തമായി ഉണ്ടായത്.

തെളിവുകള്‍ സഹിതം... അകത്തായവരുടെ വിധി

തെളിവുകള്‍ സഹിതം... അകത്തായവരുടെ വിധി

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തെളിവുകള്‍ സഹിതം ആയിരുന്നു ഷാനി പരാതി നല്‍കിയത്. സ്‌ക്രീന്‍ ഷോട്ടുകളും ലിങ്കുകളും കൈമാറിയിരുന്നു. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

ട്രോളുകള്‍ എന്ന പേരില്‍

ട്രോളുകള്‍ എന്ന പേരില്‍

ട്രോളുകള്‍ എന്ന പേരിലായിരുന്നു പലതും പ്രചരിപ്പിച്ചിരുന്നത്. സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്‌സ്‌പോക്കണിലും ഇത്തരം പല അപവാദങ്ങളും പ്രത്യക്ഷപ്പെട്ടു. സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പ് ആയ തിങ്ക് ഓവര്‍ കേരളയിലായിരുന്നു ആദ്യമായി ഇത്തരം ഒരു സാധനം പ്രത്യക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസ് ആയപ്പോള്‍

കേസ് ആയപ്പോള്‍

പാര്‍വ്വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ അപവാദ പ്രചാരണങ്ങളോട് സാമ്യമുള്ളതായിരുന്നു ഷാനിക്ക് നേരെ നടന്ന ആക്രമണവും. പരാതിയില്‍ പോലീസ് കേസെടുത്തപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെ പോസ്റ്റുകളെല്ലാം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ എല്ലാത്തിന്റേയും സ്‌ക്രീന്‍ഷോട്ടുകള്‍ അപ്പോഴേക്കും ശേഖരിക്കപ്പെട്ടിരുന്നു.

 പ്രതീക്ഷ

പ്രതീക്ഷ

പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാറില്ല. പരാതികളില്‍ നടപടിയും വൈകും. എന്നാല്‍ പാര്‍വ്വതിയുടേയും ഷാനിയുടേയും പരാതികളില്‍ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഇത് മറ്റുള്ളവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

English summary
Cyber attack against Shani Prabhakar: Two more persons arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X