• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടതുപാളയത്തിലെത്തിയ ശോഭനാ ജോർജിനെതിരെ അശ്ലീല പ്രചാരണം.. അറസ്റ്റിലായത് ബന്ധു!

ചെങ്ങന്നൂർ: കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചെങ്ങന്നൂരിൽ എംഎൽഎയായിരുന്ന ശോഭനാ ജോർജ് അടുത്തിടെയാണ് ഇടത് പാളയത്തിലേക്ക് എത്തിയത്. രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിൽക്കുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞും വ്യക്തിഹത്യ നടത്തിയും അപമാക്കുകയെന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്. കെകെ രമ സ്ഥിരമായി സിപിഎം പ്രവർത്തകരുടെ അധിക്ഷേപത്തിന് ഇരയാകുന്നത് ഒരു ഉദാഹരണമാണ്.

ഇടതിനൊപ്പം ചേർന്നതിന്റെ പേരിൽ ശോഭനാ ജോർജിന് നേർക്കും സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചരണം നടക്കുകയുണ്ടായി. ശോഭനാ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശോഭനാ ജോർജിന്റെ തന്നെ അകന്ന ബന്ധുവാണ് അറസ്റ്റിലായിരിക്കുന്നത്.

അകന്ന ബന്ധു അറസ്റ്റിൽ

അകന്ന ബന്ധു അറസ്റ്റിൽ

സോഷ്യല്‍ മീഡിയയില്‍ ശോഭനാ ജോര്‍ജിന് എതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുടമയായ ഇയാള്‍ ശോഭനാ ജോര്‍ജിന്റെ അകന്ന ബന്ധുകൂടിയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമം എന്നിവ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസിന് പരാതി പോയതിന് പിന്നാലെ സുഹൃത്ത് മുഖേനെ മനോജ് മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ശോഭന ജോര്‍ജ് പോലീസിനെ അറിയിച്ചു. യുഡിഎഫ്, കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളിലാണ് ശോഭനയ്‌ക്കെതിരെ അശ്ലീല പ്രചാരണം നടന്നത്. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടത് മുന്നണിക്കൊപ്പം ചേർന്ന ശോഭനാ ജോർജ് ചെങ്ങന്നൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ആക്രമണം.

പ്രതികരണവുമായി ശോഭനാ ജോർജ്

പ്രതികരണവുമായി ശോഭനാ ജോർജ്

സംഭവത്തെക്കുറിച്ച് ശോഭനാ ജോർജ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയത് ഇങ്ങനെയാണ്: എന്റെ രാഷ്ട്രീയ നിലപാട്‌ ഞാൻ വ്യക്തമാക്കിയതിന്റെ പേരിൽ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ എനിക്കെതിരെ നിരന്തരം കടന്നാക്രമണങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും തുടരുകയാണു.ഈ വിഷയം ചൂണ്ടിക്കാട്ടി ഞാൻ ബഹുമാനപെട്ട ഡി.ജി.പി ക്ക്‌ പരാതി നൽകിയിരുന്നു.പരാതി എറണാകുളം റേഞ്ച്‌ ഐ ജിക്ക്‌ കൈമാറുകയും അന്വേഷണം ഊർജ്ജിതമായി നടന്ന് വരികയും ചെയ്യുന്നു. ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി പാർത്ഥസാരഥി പിള്ളയുടെ നേതൃത്ത്വത്തിലുള്ള പോലീസ്‌ സംഘം ചെങ്ങന്നൂർ സ്വദേശിയായ മനോജ്‌ ജോണിനെ ഇന്ന് ഈ പരാതിയുമായി ബന്ധപെട്ട്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അവരവരുടെ സംസ്ക്കാരം

അവരവരുടെ സംസ്ക്കാരം

ആശയപരമായി എതിരിടാൻ കഴിഞ്ഞില്ല എങ്കിൽ, നവമാധ്യമങ്ങൾ വഴി നിരന്തരം അപവാദ പ്രചരണം നടത്തുന്നത്‌ രാഷ്ട്രീയ മര്യാദയ്ക്ക്‌ ചേർന്ന പ്രവണതയല്ല.ഇവർ ഫേക്ക്‌ അക്കൗണ്ടുകളിലൂടെ ഉൾപെടെ കാണിക്കുന്ന ഈ വൃത്തികേടുകൾ അവരവരുടെ സംസ്ക്കാരമായേ കണക്കാക്കുന്നുള്ളു. നവമാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക്‌ എതിരെയുള്ള സൈബർ ക്രൈമുകൾ അനുദിനം വർദ്ധിക്കുന്നുണ്ട്‌. പരാതിയുമായി ആരും മുൻപോട്ട്‌ പോകാത്തതാണു ഇവർക്കൊക്കെ ബലം നൽകുന്നത്‌.അപമാനവും തുടർ നടപടികൾക്ക്‌ പിന്നാലെ പോകാനുമുള്ള വിമുഖതയാണിവർ മുതലാക്കുന്നത്‌. എനിക്കെതിരെ മാത്രമല്ല, സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അവഹേളനങ്ങൾക്കെല്ലാം എതിരെയാണു എന്റെ ഈ പോരാട്ടം.

ഭയപ്പെടുത്താമെന്ന് കരുതേണ്ട

ഭയപ്പെടുത്താമെന്ന് കരുതേണ്ട

ഇവരെ പോലെയുള്ളവരുടെ സൈബർ ആക്രമണങ്ങൾക്കും തെറിയഭിഷേകത്തിനും മുന്നിൽ നിസ്സഹായരാകുന്ന സ്ത്രീകൾക്ക്‌ ഞാൻ സ്വീകരിച്ച നിയമത്തിന്റെ വഴി പ്രചോദനം ആകട്ടെ എന്ന ലക്ഷ്യവും എന്റെ ഈ നിയമപോരാട്ടത്തിനു പിന്നിലുണ്ട്‌. ഒരു പരാതി കൊണ്ടോ,കേസ്‌ എടുത്തത്‌ കൊണ്ടോ പിന്മാറാൻ ഞാൻ ഒരുക്കമല്ല. നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിച്ച്‌ ഇനി ഇത്‌ ആവർത്തിക്കാതിരിക്കാൻ എന്നാൽ ആകുന്നത്‌ എല്ലാം ഞാൻ ചെയ്യുകയും ചെയ്യും. കുറച്ച്‌ ആക്ഷേപം കൊണ്ടോ, വ്യക്തിഹത്യ കൊണ്ടോ എന്നേ ഭയപ്പെടുത്താം എന്ന് നിങ്ങൾ കരുതി എങ്കിൽ നിങ്ങൾക്ക്‌ തെറ്റി. നിശബ്ദയാക്കാം എന്ന് ആരും കരുതേണ്ടതില്ല. എനിക്ക്‌ പറയുവാനുള്ളത്‌ പറയുവാൻ,ഭരണഘടന എനിക്ക്‌ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌. അത്‌ ആരും മറക്കേണ്ടതില്ല എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

പ്രതികരണം

ശോഭനാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

English summary
One arrested in Cyber attack case against Ex MLA Shobhana Goerge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more