സുനില്‍ പി ഇളയിടത്തിന്റെ 'മഹാഭാരത'ത്തിനെതിരെ സൈബര്‍ ആക്രമണം, അസഭ്യ വര്‍ഷം!!
കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്‍ഷം. അദ്ദേഹത്തിന്റെ മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിനെതിരെയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത്. ഡിസി ബുക്‌സിന്റെ ഔദ്യോഗിക പേജില്‍ ബുദ്ധനും മഹാഭാരതവും തമ്മിലെന്ത് എന്ന സംഭാഷണത്തിലെ കമന്റുകളിലാണ് അദ്ദേഹത്തിനെതിരെ വ്യാപകമായ അസഭ്യ വര്‍ഷമുള്ളത്.

മഹാഭാരത്തിലെ പല കഥാപാത്രങ്ങളും, അതിന്റെ സന്ദേശങ്ങളും ബുദ്ധമതത്തില്‍ നിന്ന് വന്നതാണെന്നാണ് സുനില്‍ പി ഇളയിടം ഈ വീഡിയോയില്‍ പറയുന്നത്. അശോകനുമായി യുധിഷ്ഠിരന്റെ കഥാപാത്രത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. നീ ചത്തില്ലേ എന്നാണ് ഗിരിഷ് കണ്ണന്‍ എന്നയാളുടെ കമന്റ്. ഇതിന് പിന്നാലെ വന്നത് നിരവധി അസഭ്യമായ കമന്റുകളാണ്. അതേസമയം പുസ്തകത്തിന് വായനക്കാരില്‍ നിന്ന് നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണ് നേരത്തെ ലഭിച്ചിരുന്നത്.
ഹൈന്ദവീയമായ എല്ലാം ബുദ്ധ പാരമ്പര്യത്തില്‍ നിന്നും ഉടലെടുത്തതാണെന്ന് വരുത്തി തീര്‍ക്കാനുള്ള അന്താരാഷ്ട്ര സെമിറ്റിക് മത ഗൂഢാലോചനയുടെ കേരളത്തിലെ കണ്ണിയാണ് ഈ നാറി ശ്രീബുദ്ധന്‍ ജനിക്കുന്നതിന് മുമ്പും വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും ഈ മണ്ണില്‍ ഉടലെടുത്തതായിരുന്നു അദ്ദേഹം ഒരു സനാതന ധര്‍മ്മവിശ്വാസിയുമായിരുന്നു കേട്ടോട നുണയിടം നിനക്ക് നക്കാന്‍ കിട്ടുന്നുണ്ടല്ലോ പട്ടി എന്നാണ് മറ്റൊരാളുടെ കമന്റ്.
ദൈവമേ ഇവനെ ഒന്നും വണ്ടി ഇടിക്കുന്നില്ലല്ലോ. ഒരു ഓഗിയും സുനാമിയും എടുക്കുന്നില്ലല്ലോ,
AKG സെന്റര്‍ ലെ സെപ്റ്റിക് ടാങ്കില്‍ നിന്നും ഭക്ഷിക്കുന്ന വര്‍ഗങ്ങള്‍, നീ ഇളയ ഇടം ആണെന്ന് അറിയാം പക്ഷെ നായിന്റെ മോനെ നീ ഒന്നും ബാക്കി ഊഹിച്ചോ, ഇവനിലുണ്ടായ മക്കള്‍ ഇവന്റെ തന്നെയാണൊ അ മക്കള്‍ നല്ലവരായൊ എടാ പണ്ണിമോന്‍ നുണ ഇടമെനീ തന്ത ഇല്ലാതെ ഉണ്ടായതാണ്ടൊ, ഇങ്ങനെ നീളുന്ന ഇളയിടത്തിന് നേരെയുള്ള അസഭ്യ വര്‍ഷങ്ങള്‍. നേരത്തെ തന്നെ ബിജെപി-ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശങ്ങള്‍ സുനില്‍ പി ഇളയിടം നടത്തിയത് കൊണ്ട്, ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടാണ് അദ്ദേഹം.












Click it and Unblock the Notifications