Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരമവാര്‍ഷിക വേളയിലും ടിപിയെ അപമാനിച്ച്...

വടകര: ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികഞ്ഞു. ഈ സമയത്തും ടിപിയെ അപമാനിച്ചുകൊണ്ട് സിപിഎം അനുഭാവികള്‍ ഫേസ്ബുക്ക് പോലുളള സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

ടിപിയെ വണ്ടിയിടിച്ച് ചത്ത നായയോടുപമിച്ചുകൊണ്ടാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പിറന്നത്. മെയ് നാല് - രണ്ടാം ചരമദിനം എന്നും എഴുതിയിരിക്കുന്നു. വടകരക്കാരനായ ഷിനില്‍ ഒഞ്ചിയത്തിന്റെ പോസ്റ്റ് ആയിരുന്നു ഇത്. പിന്നീട് ഈ പോസ്റ്റ് തന്നെ നീക്കം ചെയ്യപ്പെട്ടു.

TP FB

ഷിനില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ഭൂരിപക്ഷവും ടിപി ചന്ദ്രശേഖരനേയും കെകെ രമയേയും അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു.

ടിപി ചന്ദ്രശേഖരനെ കൊന്നതിന് പിന്നില്‍ ഒരു സിപിഎംകാരന്‍ തന്നെയാണെന്ന് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ കണ്ടെത്തിയിട്ടും ടിപിയോടുള്ള കലി പലര്‍ക്കും അടങ്ങിയിട്ടില്ലെന്നതാണ് ഇത്തരം പോസ്റ്റുകള്‍ നല്‍കുന്ന സൂചന. സിപിഎമ്മുകാര്‍ക്ക് ചേര്‍ന്നതല്ല ഇത്തരം പോസ്റ്റുകള്‍ എന്ന ഉപദേശവും കമന്റ് ആയി വന്നിട്ടുണ്ട്. എന്തായാലും ഷിനില്‍ ഒഞ്ചിയത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ ടിപി രക്തസാക്ഷി ദിനത്തിലെ പ്രധാന ചര്‍ച്ചയായി.

സിപിഎം കരുതിക്കൂട്ടി ചെയ്യുന്ന സൈബര്‍ ഗുണ്ടായിസത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നാണ് ആര്‍എംപിക്കാരുടെ ആക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആര്‍എംപി നേതൃത്വം നിയമ നടപടിയുമായി മുന്നോട്ട്‌പോകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+