Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിലെ തമ്പ്രാക്കൾക്ക് വിടുപണിയാണല്ലോ! ഊർമ്മിളയോടുള്ള കലിപ്പ് ഉത്തരയോട് തീർത്ത് മലയാളികൾ!

കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ കണക്കിന് ട്രോളും പൊങ്കാലയും വാങ്ങിച്ച് കൂട്ടുകയാണ് നടി ഊര്‍മ്മിള ഉണ്ണി. ദിലീപ് വിഷയത്തെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴയുക കൂടി ആയപ്പോള്‍ പിന്നെ പറയേണ്ട.

ഊര്‍മ്മിള ഉണ്ണിയുടെ ഫേസ്ബുക്ക് പേജില്‍ കയറി ആളുകള്‍ കണക്കിന് പൊങ്കാലയിട്ടു. ഇതോടെ നടിക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്യേണ്ടതായി വന്നു. അതുകൊണ്ടും തീര്‍ന്നില്ല, മകള്‍ ഉത്തര ഉണ്ണിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

ദിലീപിനെ തിരിച്ചെടുക്കാന്‍ എഎംഎംഎ യോഗത്തില്‍ ആവശ്യപ്പെട്ടത് മുതല്‍ സോഷ്യല്‍ മീഡിയയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു നടി ഊര്‍മ്മിള ഉണ്ണി. ആക്രമിക്കപ്പെട്ട നടിയെപ്പോലുള്ള ഒരു മകളുടെ അമ്മയായ ഊര്‍മ്മിള ദിലീപിനെ പിന്തുണയ്ക്കരുതായിരുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍ കോഴിക്കോട് വെച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണ വീഡിയോ വൈറലായതോടെ സൈബര്‍ ആക്രമണം കനത്തു.

ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി

ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുളള ചോദ്യത്തിന് പോലും കുട്ടിക്കളിയായിരുന്നു നടിയുടെ പ്രതികരണം. ഇതോടെ സോഷ്യല്‍ മീഡിയ അറഞ്ചം പുറഞ്ചം തെറിവിളിയും പൊങ്കാലയും തുടങ്ങി. ഊര്‍മ്മിള ഉണ്ണിയുടെ ഫേസ്ബുക്ക് പേജിലേക്ക് ആക്രമണം നീണ്ടു. ഇതോടെ രക്ഷയില്ലാതെ നടിക്ക് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കെട്ടേണ്ടതായും വന്നു.

ആക്രമണം ഉത്തരയ്ക്ക് നേരെ

ആക്രമണം ഉത്തരയ്ക്ക് നേരെ

എന്നാല്‍ സൈബര്‍ ആക്രമണം അതോടെ ഊര്‍മ്മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ നേര്‍ക്ക് നീണ്ടു. ഉത്തരയുടെ പേജില്‍ തെറിവിളികളും അശ്ലീലവും അടക്കം നിറയുകയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നുവെന്ന് സ്വയം മേനി പറയുന്ന കൂട്ടരാണ് ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടേ നേര്‍ക്ക് വൃത്തികേട് കാട്ടിക്കൂട്ടുന്നത് എന്നോര്‍ക്കണം.

സിനിമയിലെ തമ്പ്രാക്കൾക്ക് വിടുപണി

സിനിമയിലെ തമ്പ്രാക്കൾക്ക് വിടുപണി

ഉത്തരയുടെ ഫേസ്ബുക്ക് പേജിലെ ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കും ലഭിക്കുന്ന ചില കമന്റുകള്‍ വായിക്കാം: ''ഇത് പോലൊരു അമ്മ ഉള്ളത് കൊണ്ട് അവസരങ്ങൾ ഉണ്ടാകും സിനിമയിൽ.. സിനിമയിലെ തംബ്രാക്കൾക്കു വിടുപണി ചെയ്യുക ആണല്ലോ അമ്മയുടെ പണി.. ഒരു പെൺകുട്ടി ഇത്രയധികം ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെന്നു പോലീസ് കണ്ടെത്തി പിടിച്ചു കോടതിയിൽ കേസ് നടക്കുമ്പോൾ അയാളെ തിരിച്ചു സംഘടനയിൽ എടുക്കണം എന്ന് പറയുന്ന ആ മനസ്സ് ന്തൊരു ക്രൂരമാണ്'' എന്നാണ് ഒരു കമന്റ്.

ആരും കൊതിച്ചു പോകുന്ന ഒരമ്മ

ആരും കൊതിച്ചു പോകുന്ന ഒരമ്മ

മറ്റൊരു കമന്റ്: ഇപ്പൊ ശരിക്കും മാഡത്തിനോട് അസൂയ തോന്നുവാ... വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ നിറകുടമായ മാതൃത്വത്തിന്റെ മകുടോദാഹരണമായ ഒരു ദേവതയെ അമ്മയായി താങ്കൾക്ക് ലഭിച്ചതിൽ...അവരുടെ കുലീനത്വം, വാക്കുകളിലെ വിനയം,ഒരു പിഞ്ചോമനയുടെ നിഷ്‌കളങ്കം തുളുമ്പുന്ന ചേഷ്ടകൾ, ആരും കൊതിച്ചു പോകുന്ന ഒരമ്മ... മാഡത്തിന്റെ മുജ്ജന്മ സുകൃതം.... ഇതുപോലൊരമ്മയെ കണ്ടിട്ടുള്ളത് കവിയൂർ പൊന്നമ്മയുടെ സിനിമയിൽ മാത്രമാണ്....എല്ലാം ആ വലംപിരിശംഖിന്റെ ഐശ്വര്യം എന്ന് പറഞ്ഞാൽ മതി.... അമ്മച്ചിയെ മലയാളികൾ എന്നും 5 നേരം സ്മരിക്കട്ടെ എന്ന് ആശംസിക്കുന്നു..

അപ്പോഴും പൊട്ടൻകളി കളിക്കുമോ

അപ്പോഴും പൊട്ടൻകളി കളിക്കുമോ

അമ്മയോട് ദിലീപ് വല്ലതും കൊടുത്തിട്ടുണ്ടെങ്കിൽ അതും മേടിച്ച് കാഞ്ചീപുരം സാരിയും ചുറ്റി മേലാഭരണങ്ങളും അണിഞ്ഞ് നടന്നോളാൻ പറ അല്ലാതെ തന്തയിലാഴ്മത്തരം വിളിച്ച് പറഞ്ഞാൻ വിവരമറിയുമെന്ന് പറഞ്ഞേക്ക് ദിലീപ് കാണത്തില്ല അപ്പോ രക്ഷിക്കാൻ എന്നുള്ള ഭീഷണികളും കമന്റുകളുടെ കൂട്ടത്തിലുണ്ട്. നടിക്ക് ഉണ്ടായ പോലെ ഉള്ള ഒരു അനുഭവം നിനക്ക് ഉണ്ടായാൽ അപ്പോഴും ഇങ്ങനെത്തെ പൊട്ടൻ കളിക്ക് നിന്റെ അമ്മ ഉണ്ടാവണേ എന്നൊരാൾ പറയുന്നു.

Recommended Video

cmsvideo
    ഊർമിള ഉണ്ണിയെ ട്രോളി കൊന്ന് ട്രോളന്മാർ | Oneindia Malayalam
    വലംപിരി ശംഖിന്റെ സ്വഭാവം

    വലംപിരി ശംഖിന്റെ സ്വഭാവം

    വലംപിരി ശംഖ് ഉപയോഗിക്കുന്നത് കൊണ്ട് പ്രമുഖൻമാരെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ചിലർക്കു മടി കാണില്ല ,കാരണം ശംഖ് ഉപയോഗിക്കുന്നതും ചിലർ ചെയ്തു കൊണ്ടിരിക്കുന്നതും ഒരേ കാര്യം ആണല്ലോ.. ശംഖിന്റെ ഉപയോഗത്തെ ചില തള്ളമാരുടെ സ്വാഭാവവുമായി സാദ്രശ്യം ഉള്ളതിനാൽ അലങ്കാരം ഉപമ എന്നൊരാൾ പരിസഹിക്കുന്നു. ദിലീപിനോട് ചേർത്തുളള അശ്ലീലങ്ങളും കണക്കിനുണ്ട് കമന്റുകളിൽ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+