Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ സൈബര്‍ സഖാക്കളുടെ 'സംസ്‌കാരം'? ബല്‍റാമിന്റെ അമ്മയെ പോലും അധിക്ഷേിച്ച് ഫോട്ടോഷോപ്പ് പ്രതികാരം

തീര്‍ത്തും മോശമായ രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ബല്‍റാമിനെ അധിക്ഷേപിക്കുന്നത്. സംസ്കാരത്തിന്‍റെ എല്ലാ അതിര്‍വരന്പുകളും ലംഘിക്കുന്നുണ്ട് അവര്‍

തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തോടുള്ള പ്രതികരണമായിരുന്നു വിടി ബല്‍റാമിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്. പിമറായി വിജയന്‍ ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്‍ ആയി രൂപാന്തരം പ്രാപിക്കുന്ന ഒരു ഫോട്ടോഷോപ്പ് ചിത്രം.

എന്തുകൊണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന ചോദ്യമാണ് ബല്‍റാം ഉന്നയിച്ചത്. എന്നാല്‍ ഇതിനെ സൈബര്‍ സഖാക്കള്‍ നേരിടുന്നത് സഹിഷ്ണുതയുടെ തരിമ്പ് പോലും ശേഷിക്കാതെയാണ്.

തങ്ങള്‍ക്കും അറിയാം ഫോട്ടോഷോപ്പ് എന്ന് പറഞ്ഞുകൊണ്ടാണിത്. എന്നാല്‍ ബല്‍റാമിന്റെ അമ്മയെ കുറിച്ച് പോലും വന്‍ അധിക്ഷേപം ഉന്നയിക്കുന്ന പോസ്റ്റുകള്‍ സംസ്‌കാരത്തിന്റെ എല്ലാ അതിര്‍ വരമ്പുകളേയും ലംഘിക്കുന്നവയാണ്.

ബല്‍റാമിന്റെ പോസ്റ്റ്

ബല്‍റാമിന്റെ പോസ്റ്റ്

വൈ എന്‍കൗണ്ടര്‍ കില്ലിങ്‌സ്? പീപ്പിള്‍സ് ഓഡിറ്റ് ഓണ്‍ പിണറായി ഗവണ്‍മെന്റ്- ഇതായിരുന്നു ആ ചിത്രത്തിന് താഴെ എഴുതിയിരുന്നത്. എന്നാല്‍ ആ ചിത്രമാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്.

അമ്മയ്‌ക്കെതിരെ പോലും

അമ്മയ്‌ക്കെതിരെ പോലും

ചെറ്റകളോട് തൊട്ടിത്തരം കാണിക്കും. വേശ്യകളോട് പുലയാടിത്തരവും... എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ ഫോട്ടോ പോസ്റ്ററില്‍ ബല്‍റാമിന്റെ അമ്മയെ കുറിച്ചാണ് തെറി. നട്ടാല്‍ മുളക്കാത്ത അധിക്ഷേപമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.

അച്ഛന് വിളിക്കാനും

അച്ഛന് വിളിക്കാനും

ബല്‍റാമിന്റെ അച്ഛന് വിളിക്കാനും സൈബര്‍ സഖാക്കള്‍ക്ക് ഒരു മടിയും ഇല്ല. എന്നിട്ട് ഇതെല്ലാം പൊതു സമൂഹത്തിന് മുന്നില്‍ തന്നെയാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നതും.

ഇതാണോ പ്രതിഷേധം

ഇതാണോ പ്രതിഷേധം

ബല്‍റാമിനെതിരെ ഫോട്ടോഷേപ്പ് പ്രതിഷേധം എന്ന് പറഞ്ഞാണ് സൈബര്‍ സഖാക്കളുടെ അതിക്രമങ്ങള്‍. ഇതിനെയാണോ പ്രതിഷേധം എന്ന് വിളിക്കുക?

എന്തിനോ വേണ്ടി

എന്തിനോ വേണ്ടി

ആശയപരമായി നേരിടാന്‍ കഴിയാതെ വന്നപ്പോഴാണോ സഖാക്കള്‍ ഇത്തരം ഫോട്ടോഷോപ്പ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നാം.

ഒരുമടുപ്പും ഇല്ല

ഒരുമടുപ്പും ഇല്ല

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെയാണ് പൊങ്കാല തുടങ്ങിയത്. എന്നാല്‍ പിന്നീടത് ഇടതു ഗ്രൂപ്പുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഫോട്ടോഷോപ്പ് അറിയുന്നതുകൊണ്ട്

ഫോട്ടോഷോപ്പ് അറിയുന്നതുകൊണ്ട്

ഫോട്ടോഷോപ്പ് അറിയുന്നതുകൊണ്ട് എന്ന് തോന്നിവാസവും ചെയ്യാമെന്ന് വിചാരിക്കുന്നവരും നമ്മുടെ സൈബര്‍ സ്‌പേസില്‍ ഉണ്ട് എന്ന് തെളിയിക്കുന്നതാണ് പല പോസ്റ്ററുകളും.

പ്രവര്‍ത്തനം

പ്രവര്‍ത്തനം

ഫോട്ടോഷോപ്പ് ഉപയോഗിച്ച് പ്രതിഷേധം അറിയിച്ചോട്ടെ. പക്ഷേ ഇത്തിരി മാന്യമായ ഭാഷയെങ്കിലും ഉപയോഗിച്ചുകൂടേ ഇവര്‍ക്ക്.

ഗുണം ബല്‍റാമിന്

ഗുണം ബല്‍റാമിന്

നികൃഷ്ടമായ രീതിയില്‍ ബല്‍റാമിനെ അവഹേളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് മറ്റൊന്നാണ്. ബല്‍റാമിന് ഇപ്പോള്‍ തന്നെ നല്ല സഹതാപ തരംഗം ലഭിക്കുന്നുണ്ട്.

ആക്ഷേപം

ആക്ഷേപം

ഫോട്ടോഷോപ്പ് ചെയ്യുകയാണ്... പ്രതിഷേധിക്കുകയാണ്... അങ്ങനെയെങ്കില്‍ കുറച്ച് വൃത്തിയായി അത് ചെയ്തുകൂടെ?

ആ കഥ

ആ കഥ

ഫസ്റ്റ് വിക്കറ്റ് വീണോ എന്ന് ചോദിച്ച് ബല്‍റാം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഫോട്ടോഷോപ്പിനൊപ്പം അതും കൂടി എടുത്ത് വീശുന്നുണ്ട് സൈബര്‍ സഖാക്കള്‍.

പാവം ശീതള്‍

പാവം ശീതള്‍

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ശീതളിനെ പോലും ഇവര്‍ ഇതിലേക്ക് വലിച്ചിഴച്ചു. ശീതളും ബല്‍റാമും രഹസ്യമായി വിവാഹം കഴിച്ചു എന്നൊക്കെയാണ് ഇവര്‍ പടച്ച് വിട്ടിരിക്കുന്നത്. ഇതില്‍ എവിടെയാണ് പോട്ടോഷോപ്പ് എന്ന് പോലും സംശയം തോന്നും.

പൊങ്കാല

ഈ പോസ്റ്റിന് താഴെയാണ് സൈബര്‍ സഖാക്കള്‍ വെട്ടുകിളികളെ പോലെ വന്ന് പൊങ്കാല നടത്തിയത്.

വിശദീകരണം

എന്നാല്‍ തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ബല്‍റാം മറ്റൊരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ വിമര്‍ശന വിധേയരായിട്ടുള്ളത് എന്നതിന് ചിത്രങ്ങള്‍ സഹിതം ഉദാഹരണം നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+