കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍താമസമില്ലാത്ത വീട്ടില്‍ ബിജെപി വനിതാ നേതാവും ആര്‍എസ്എസുകാരനും?അനാശാസ്യമെന്ന് സോഷ്യല്‍ മീഡിയ.

മഹിളാ മോര്‍ച്ചാ നേതാവിന്റെയും പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും ഫോട്ടോ സഹിതമുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി മഹിളാമോര്‍ച്ച നേതാവിനെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയെന്നും, അനാശാസ്യത്തിനിടെയാണ് ഇവരെ പിടികൂടിയതെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

ഭര്‍ത്താവിനെ കാണാനെത്തി,ഭാര്യ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി!ബിജെപി നേതാവ് പിടിയില്‍ഭര്‍ത്താവിനെ കാണാനെത്തി,ഭാര്യ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി!ബിജെപി നേതാവ് പിടിയില്‍

ശബരിമലയില്‍ പുതിയ ക്ഷേത്രം വേണ്ടെന്ന് മന്ത്രി ,പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് എന്തിന്ശബരിമലയില്‍ പുതിയ ക്ഷേത്രം വേണ്ടെന്ന് മന്ത്രി ,പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് എന്തിന്

മഹിളാ മോര്‍ച്ചാ നേതാവിന്റെയും പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും ഫോട്ടോ സഹിതമുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ ഗ്രൂപ്പുകളിലും പേജുകളിലും വനിതാ നേതാവിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സാദാചാര ആക്രമണം..

സാദാചാര ആക്രമണം..

കണ്ണൂരിലെ മഹിളാ മോര്‍ച്ച നേതാവിനെ അപമാനിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. നേതാവിന്റെയും യുവാവിന്റെയും ഫോട്ടോ സഹിതമാണ് സൈബര്‍ ലോകത്തെ ആക്രമണം. വനിതാ നേതാവിനെതിരെ നടക്കുന്ന സൈബര്‍ സദാചാരാക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

നേതാവും ആര്‍എസ്സുകാരനും...

നേതാവും ആര്‍എസ്സുകാരനും...

ആള്‍താമസമില്ലാത്ത വീട്ടില്‍ ആളനക്കം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടുവളഞ്ഞാണ് വനിതാ നേതാവിന്റെ അനാശാസ്യം കണ്ടെത്തിയതെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട നാട്ടുകാര്‍ വീടു വളഞ്ഞപ്പോഴാണ് വീട്ടിനുള്ളില്‍ മഹിളാമോര്‍ച്ച നേതാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും കണ്ടതത്രേ.

നേതാവിനെ വിട്ടയച്ചുവെന്നും...

നേതാവിനെ വിട്ടയച്ചുവെന്നും...

നാട്ടുകാരെ കണ്ട ഇരിട്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയോടിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നുണ്ട്. പരിസരത്തെ സ്ത്രീകള്‍ മഹിളാ നേതാവിനെ പോലീസിലേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ഇവരെ സ്ഥലത്ത് നിന്നും വിട്ടയക്കുകയായിരുന്നെന്നുമാണ് വാര്‍ത്തകളിലുള്ളത്.

അനാശാസ്യത്തിന് പിടിച്ചെന്ന്...

അനാശാസ്യത്തിന് പിടിച്ചെന്ന്...

ബിജെപി വനിതാ നേതാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും അനാശാസ്യത്തിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ ചിത്രം സഹിതമാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

English summary
cyber attack against bjp mahila morcha leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X