കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നു! വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പ്രതികാരം

  • By Desk
Google Oneindia Malayalam News

മുഖമില്ലാത്ത ഓണ്‍ലൈന്‍ ആങ്ങളമാര്‍ സ്ത്രീപക്ഷ നിലപാടുകള്‍ സ്ത്രീകരിക്കുന്നവരോട് കെര്‍വ് കാണിക്കുന്നത് ആദ്യ സംഭവമൊന്നുമല്ല. പച്ച തെറിവിളിച്ചും അസഭ്യം പുലമ്പിയും ആണധികാരം ഉറപ്പിച്ച് സ്ത്രീകളെ കൂകി തോല്‍പ്പിക്കുക എന്ന ആണത്തമില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇത്തരം വെട്ടുകിളി കൂട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അനവധിയാണ്.

മുഖമില്ലെന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നത് എളുപ്പമല്ലെന്ന ധൈര്യവും ഈക്കൂട്ടങ്ങള്‍ക്കുണ്ട്. ഈ ധൈര്യം മുതലാക്കി സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച ഒരു വീട്ടമ്മയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടത്തിയിരിക്കുകയാണ് ചിലര്‍. കേട്ടാലറയ്ക്കുന്ന തെറിവിളിയും അസഭ്യവും പറഞ്ഞ് സമൂഹ മാധ്യങ്ങളില്‍ അടക്കം വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടും. സംഭവത്തില്‍ അവര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

അരൂര്‍ സ്വദേശി

അരൂര്‍ സ്വദേശി

നടി ആക്രമിക്കപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കടുത്ത സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ചതിനാണ് ആലപ്പുഴ അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും അസഭ്യ വര്‍ഷവുമാണ് ഇവര്‍ക്കെതിരെ നടക്കുന്നത്.

മകനൊപ്പം

മകനൊപ്പം

13 വയസ്സുള്ള മകനൊപ്പം ഉള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും ചിത്രത്തിനൊപ്പം അശ്ലീല കുറിപ്പുകളും എഴുതിയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പല ഗ്രൂപ്പുകളിലും ഇക്കൂട്ടര്‍ ഷെയര്‍ ചെയ്തെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ബന്ധുക്കള്‍ക്ക്

ബന്ധുക്കള്‍ക്ക്

ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മകന്‍റെ സ്കൂളിലെ അധ്യാപകര്‍ക്കും മറ്റ് മസഹപാഠികള്‍ക്കും ടൈലൈനില്‍ ടാഗ് ചെയ്താണ് പ്രചാരണം. ശ്യാം ശ്യാം എന്ന പ്രൊഫൈലില്‍ നിന്നാണ് പ്രചാരണം.

തകര്‍ന്നു

തകര്‍ന്നു

സൈബര്‍ ആക്രമണം അസഹ്യമായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് വീട്ടമ്മയ്ക്ക് ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ നിന്ന് സഹായ വാഗ്ദാനം എത്തി. അമോണിമസ് കേരള സൈബര്‍ ഹാക്കേഴ്സ് എന്ന പേരിട്ടിരിക്കുന്ന ഗ്രൂപ്പില്‍ നിന്നായിരുന്നു സഹായ വാഗ്ദാനം എത്തിയത്.

അശ്ലീല ചിത്രങ്ങള്‍

അശ്ലീല ചിത്രങ്ങള്‍

ഗ്രൂപ്പില്‍ അംഗമായാല്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല ചിത്രങ്ങള്‍ മാറ്റി നല്‍കാമെന്ന് സന്ദേശം എത്തിയതോടെ ഗ്രൂപ്പിന്‍റെ സഹായം തേടാമെന്ന് വീട്ടമ്മ ഉറപ്പിച്ചു.

എന്നാല്‍

എന്നാല്‍

എന്നാല്‍ തന്‍റെ പേരില്‍ വ്യാജ ചിത്രത്തില്‍ പ്രചരിപ്പിച്ചവര്‍ തന്നെയാണ് സഹായ വാഗ്ദാനം നല്‍കി പറ്റിക്കുന്നതെന്ന് പിന്നീട് വീട്ടമ്മയ്ക്ക് വ്യക്തമായി. അപ്പോഴേക്കും വീട്ടമ്മയ്ക്ക് നേരെ ഭീഷണിയുമായി സംഘം എത്തി.

കൂടെ കറങ്ങാന്‍

കൂടെ കറങ്ങാന്‍

കൂടെ കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടലില്‍ ചെല്ലണമെന്നുമൊക്കെയാണ് ഇക്കൂട്ടര്‍ പിന്നീട് ആവശ്യപ്പെട്ടത്. ഭീഷണി കടുത്തതോടെ ഇവര്‍ പോലീസില്‍ സമീപിച്ചു.

പോലീസ്

പോലീസ്

അതേസമയം വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നതെന്നതിനാല്‍ പ്രതിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
cyber attack house wife in aroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X