Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം'

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെയും മറ്റുള്ളവര്‍ക്ക് നേരെയും നടക്കുന്ന സൈബര്‍ ആക്രമണമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. മാധ്യമപ്രവര്‍ത്തകര്‍ക്ക എതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മുഖ്യമന്ത്രിയുടെ സൈബര്‍ പടയാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

cyber attack

എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുന്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് എന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കുമ്മനം രാജശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.

Recommended Video

cmsvideo
    മുഖ്യമന്ത്രിക്ക് ലക്ഷ്മിപ്രിയയുടെ തുറന്ന കത്ത്‌ | Oneindia Malayalam

    ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബര്‍ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റര്‍ പിണറായി വിജയന്‍, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബര്‍ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തില്‍ അംഗീകരിച്ചു തരുമെന്നാണ് താങ്കള്‍ കരുതുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലെ ഇടത് പക്ഷ അനുകൂല പേജായ പോരാളി ഷാജിയെ കുറിച്ചും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. താങ്കള്‍ പറയുന്നതിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങയുടെ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാന്‍ താങ്കള്‍ ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

    ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബര്‍ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റര്‍ പിണറായി വിജയന്‍, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബര്‍ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തില്‍ ആരംഗീകരിച്ചു തരുമെന്നാണ് താങ്കള്‍ കരുതുന്നത്.

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം. താങ്കള്‍ പറയുന്നതിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങയുടെ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാന്‍ താങ്കള്‍ ആവശ്യപ്പെടണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+