കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തേക്കാള്‍ ഹീനം... വനിത കമ്മീഷന് പോലും രക്ഷയില്ല; വേണ്ടിവന്നാല്‍ തെരുവിലിറങ്ങും

Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇടപെടുന്ന വനിത കമ്മീഷന്‍ പലര്‍ക്കും ആശ്വാസമാണ്. പല കേസുകളിലും വനിത കമ്മീഷന്‍ നിര്‍ണായക ഇടപെടലുകളും നടത്തുന്നുണ്ട്. എന്നാല്‍ വനിത കമ്മീഷന് പോലും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നാലോ?

നിന്നെ സ്‌കെച്ചിട്ട് കഴിഞ്ഞു.... ജോലി ഞങ്ങള്‍ തെറിപ്പിക്കും ഷിബുലാലിന് സംഘപരിവാര്‍ ഭീഷണി!!നിന്നെ സ്‌കെച്ചിട്ട് കഴിഞ്ഞു.... ജോലി ഞങ്ങള്‍ തെറിപ്പിക്കും ഷിബുലാലിന് സംഘപരിവാര്‍ ഭീഷണി!!

അതാണിപ്പോള്‍ കേരളത്തിലെ സ്ഥിതി. വനിത കമ്മീഷന്‍ അധ്യക്ഷയായ എംസി ജോസഫൈന്‍ നേരിട്ടത് അതി രൂക്ഷമായ സൈബര്‍ ആക്രമണം ആയിരുന്നു. കുമ്പസാര വിവാദവുമായി ബന്ധപ്പെട്ട നിലപാടുകളെ തുടര്‍ന്നായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്.

MC Josephine

കുമ്പസാരം ഒരു ദിവസം പെട്ടെന്ന് നിര്‍ത്താന്‍ ആകുന്ന കാര്യം അല്ലെന്നായിരുന്നു എംസി ജോസഫൈന്‍ പറഞ്ഞത്. ശബരിമലിയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ ചര്‍ച്ചകളുണ്ടാകണം എന്നും പറഞ്ഞിരുന്നു. ഇതായിരുന്നു ചിലരെ ചൊടിപ്പിച്ചത്.

അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!

ബലാത്സംഗത്തേക്കാള്‍ ഹീനമാണ് സൈബര്‍ ആക്രമണങ്ങള്‍ എന്നാണ് കോഴിക്കോട് എംസി ജോസഫൈന്‍ പ്രതികരിച്ചത്. സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ഇത്തരം ആക്രമണങ്ങള്‍ നേരിടാന്‍ പുതിയ സമരമുഖം തുറക്കേണ്ടതുണ്ട് എന്നും എംസി ജോസഫൈന്‍ പറഞ്ഞു.

കോഴിക്കോട് വനിത കമ്മീഷന്‍ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംസി ജോസഫൈന്‍. തെറിയേക്കാള്‍ മോശമായി സൈബര്‍ ഭാഷ മാറിയിരിക്കുന്നു എന്നും ജോസഫൈന്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ സ്ത്രീകള്‍ തെരുവിലിറങ്ങും എന്നും എംസി ജോസഫൈന്‍ പറഞ്ഞു.

English summary
Cyber attack is heinous crime tha rape- Says Women's Commission Chairperson MC Josephine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X