• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡബ്ല്യുസിസിയെ തെറിവിളിച്ചും അധിക്ഷേപിച്ചും മോഹന്‍ലാല്‍ ഫാന്‍സ്! ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം

  • By Desk

താരസംഘടന എഎംഎംഎയുടെ പ്രസിഡന്‍റായ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച ഡബ്ല്യുസിസിയെ ഫേസ്ബുക്കില്‍ പച്ചത്തെറിവിളിച്ച് ലാല്‍ ആരാധകര്‍. മുഖമില്ലാതെത്തുന്ന ഈ വെട്ടുകിളികൂട്ടങ്ങള്‍ വളരെ മോശമായ ഭാഷയില്‍ തെറിവിളിച്ചും ഡബ്ല്യുസിസി അംഗങ്ങളെ അസഭ്യം പറഞ്ഞുമാണ് സൈബര്‍ ആക്രമണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതമാണെന്നും അങ്ങേയറ്റം നിരാശാജനകമാണെന്നും വ്യക്തമാക്കി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിട്ടത്.കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും സംഘടന പറഞ്ഞിരുന്നു. ഈ പോസ്റ്റിന് കീഴിലാണ് താരാധകരുടെ തെറിവിളികള്‍. ചില കമന്‍റുകള്‍ ഇങ്ങനെ

അനുഭവിപ്പിക്കും!

അനുഭവിപ്പിക്കും!

ഫെമിനിച്ചികളെ നിങ്ങൾ വീണ്ടും ന്യായീകരിക്കാൻ വരേണ്ട ആവിശ്യമില്ല ലാലേട്ടൻ പറയേണ്ട കാര്യങ്ങൾ എല്ലാം വ്യക്തമാക്കി തന്നിട്ടുണ്ട് ഇതിന്റെ പേരിൽ ലാലേട്ടന്റെ മെക്കട്ടു കേറാൻ വന്നാൽ ഉണ്ടല്ലോ നിങ്ങളെ കൊണ്ട് അനുഭവിപ്പിക്കും എന്നാണ് ഒരാള്‍ കുറിച്ചത്.

കുറേ എണ്ണങ്ങള്‍

കുറേ എണ്ണങ്ങള്‍

എങ്ങനെയെങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റാൻ ഒരു കൂട്ടം ഇറങ്ങിയിരിക്കുന്നു, പേര് WCC പോലും!. ജാട കാണിക്കാനും, പണ്ടെങ്ങോ കാമുകൻ ചതിച്ച ഒരുത്തി പൊരിച്ച മീൻ കിട്ടാത്ത വേറൊരുത്തി ട്യൂഷൻ മാസ്റ്റർ ദുരുപയോഗം ചെയ്ത മറ്റൊരുത്തി സിനിമ ഒന്നും ഇല്ലാത്ത കുറെ എണ്ണങ്ങൾ വേറെയും. നാലാളറിയാൻ ഒരു കാരണം കിട്ടി നടി പീഡിപ്പിക്കപ്പെട്ടു.

ആര്‍ക്കറിയാം

ആര്‍ക്കറിയാം

സത്യാവസ്ഥ ആർക്കറിയാം. വർഷം ഒന്നു കഴിഞ്ഞു ഇപ്പോഴും അതേൽ തൂങ്ങി നടക്കുന്നു. നടി കല്യാണവും കഴിഞ്ഞ് ഈ നാട് തന്നെ വിട്ട് പോയി.കേസും വിചാരണയും കോടതിയിൽ നടക്കുന്നു. ഇരിക്കപ്പൊറുതി ഇല്ലാത്തത് കുറെ ഫെമിനിച്ചികൾക്ക് മാത്രം. പുരുഷ വിരോധം മാത്രം കാരണം എന്നാണ് മറ്റൊരു കമന്‍റ്.

നല്ല പിള്ള ചമയാതെ

നല്ല പിള്ള ചമയാതെ

വന്നില്ലാലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു :( ഇവിടെ കിടന്നു തുള്ളാതെ അമ്മയുടെ മീറ്റിൽ പോയി പറയു .. ചുമ്മാ ആളുകളുടെ മുന്നിൽ നല്ല പിള്ള ചമയാതെ ... പ്രശ്ങ്ങൾ സംസാരിച്ചു തീർത്തു മുന്നോട്ടു പോവുക

ലാലേട്ടന്‍റെ

ലാലേട്ടന്‍റെ

മൈസ് റ്റോറിയുടെ സംവിധായക പറഞ്ഞു നടക്കുന്നുണ്ട് നിങ്ങളുടെ ഉത്തരവാദിത്തം... അതിനൊരു പരിഹാരമുണ്ടാക്കുക - എന്നിട്ട് മതി മോഹൻലാലിന്റെ നേർക്കുള്ള പ്രകടനം...!..നിങ്ങളുടെ തനികൊണം രോഷ്നി ദിനകർ ഇന്നലെ പറയുന്നത് കേട്ടായിരിന്നു... പിന്നെ സ്വയം നന്നായി മറ്റുള്ളവരെ ചോദ്യം ചെയ്യുമ്പോൾ എല്ലാവരും കൂടെ നിൽക്കും...!!

കിടന്നു മോങ്ങാതെ

കിടന്നു മോങ്ങാതെ

അന്തസ്സായി ഒരു വാർത്ത സമ്മേളനം വിളിച്ചു അവിടെ പറ കാര്യങ്ങൽ ഇവിടെ കിടന്നു മൊങ്ങാതെ.ഇതാ വീണ്ടും fbയിൽ പോസ്റ്റ്. എല്ല പെണ്ണും പുള്ളെ ഇതൊക്കെ പോയി വല്ല ചാനലിലോ, ഇല്ലേൽ അമ്മയുടെ മീറ്റിങ്ങിലോ പോയി പറയാറാ... എന്തു ദുരന്തമാണ് നിങ്ങൾ കുറച്ചു പാവാടകളുടെ ലൈക്കും കമെന്റും കിട്ടാൻ വേണ്ടിയാണോ ഇതൊക്കെ .

പുറത്തുവരട്ടെ

പുറത്തുവരട്ടെ

ദിവസവും ഓരോ പോസ്റ്റ് കളു ഇറക്കിയില്ലേ ഉറക്കം വരില്ല ..ഈ ഇര നടി ഏത് അമ്മക്ക് ആണ് പരാതി കൊടുത്തേ ..ആ കേസ്‌ ലാലേട്ടൻ പൊളിച്ചു ..ഓരോന്നായി അങനെ പുറത്തു വരട്ടെ.

കണ്ടം വഴി

കണ്ടം വഴി

അല്ല പറയുമ്പോൾ എല്ലാം പറയണമല്ലോ രോഷ്നി dinakar എന്ന സംവിധായികയും ഒരു സ്ത്രീ അല്ലെ അവര് പരാതി പറയാൻ വിളിച്ചപ്പോൾ നിങ്ങൾ കണ്ടം വഴി ഓടിയത് എന്തിനാ. സ്വന്തം സംവിധായികയുടെ കൂടെ നിൽക്കാതെ കാലു വാരിയ പാറു ചേച്ചിയെ പറ്റി കൂടെ പറയൂ. Wcc ക്ക് ആകെ ഒറ്റ പരാതിയിൽ തീർപ്പ് ആക്കിയാൽ മതി നടി case വേറെ ഒന്നും നിങ്ങള്ക്ക് വിഷയം അല്ല അതിനു വേണ്ടി മാത്രം ഉണ്ടായ സംഘടനാ ആണു എന്നു നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു.

ഒരു ചുക്കും

ഒരു ചുക്കും

അതിന്..നീയൊന്നും വിചാരിച്ചാൽ മലയാള സിനിമയെയോ സൂപ്പർ സ്റ്റാറുകളെയോ ഒരു പിണ്ണാക്കും ചെയ്യാൻ സാധിക്കില്ലടീ ഫെമിനിച്ചികളേ..ഒരു പണിയും ഇല്ലാതെ ഫീൽഡ് ഔട്ട് ആയ് വീട്ടിൽ ഇരുന്നു തിന്നുബോൾ എല്ലിനിടയിൽ കയറിയാൽ നീയൊക്കെ വേറെ പണി നോക്കണം..

സപ്പോര്‍ട്ട്

സപ്പോര്‍ട്ട്

നിങ്ങളുടെ കൂട്ടത്തില്‍ നട്ടെല്ലുള്ള ആരുമില്ലെ... എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അമ്മ എന്ന സങ്കടനയില്‍ നിന്ന് പറയണമായിരുന്നു... ഇത് fb കിടന്ന് കരയും... ഒാര്‍ക്കുക... നിങ്ങളുടെ സപ്പോര്‍ട്ട് കുറഞ്ഞുവരികയാണ്...

ഫെമിനിച്ചികള്‍

ഫെമിനിച്ചികള്‍

നിങ്ങൾക്ക്‌ ഒക്കെ അദ്ദേഹം ഇപ്പോ വെറും അമ്മ പ്രസിടന്റായി. ലാലേട്ടൻ എന്നു പണ്ട്‌ വിളിച്ച ഫെമിനിച്ചികൾ ഇപ്പോ ആ പേരു വിളിക്കാൻ പോലും മടിക്കുന്നു. നിങ്ങൾക്ക്‌ ഒക്കെ അഭിനയത്തിന്റെ ബാല പാടങ്ങൾ പകർന്നു തന്ന ആ വലിയ നടനെകുറിച്ച്‌ പറയാൻ പോലും നിങ്ങൾക്ക്‌ അർഹതയില്ല. ഫീൽട്‌ ഔട്ടായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മാ മാത്രമായാണു ഞങ്ങൾ ഇതിനെ കാണുന്നത്‌.

നടനെതിരെ

നടനെതിരെ

അമ്മ ഒരു സംഘടന ആണു അതിലെ ഒരാൾ മാത്രാമാണു ലാലേട്ടനും. പുള്ളിക്ക്‌ അറിയില്ല ഇതിൽ നടൻ ആണൊ അല്ലെങ്കിൽ നടിയാണോ നുണ പറയുന്നത്‌ എന്നു. കോടതി വിധി വന്നിട്ടു തീരുമാനിക്കാം ബാക്കി. അതുകൊണ്ട്‌ ഒരു ഫെമിനിച്ചികളും ആ വലിയ നടനതിരെ തിരിയരുത്‌. നിങ്ങൾക്ക്‌ അമർഷം തീർക്കാൻ ഉണ്ടെങ്കിൽ കുറ്റാരോപിതനോട്‌ പോയി എടുക്ക്‌. ഒരു പണിയും ഇല്ലാത്ത ഒരോരുത്തർ മറ്റുള്ളവർക്ക്‌ പണിയാക്കാൻ വേണ്ടി ഒരോ ഗുലുമാലുമായി ഇറങ്ങിക്കോളും.

അനുകൂലിച്ചും

അനുകൂലിച്ചും

അതേസമയം ഡബ്ല്യുസിസിയുടെ നിലപാടിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
പോളണ്ടിനെ പറ്റിയും ഈ വക ഇക്കമാരെ പറ്റിയും ഏട്ടന്മാരെ പറ്റിയും നമ്മുടെ നാട്ടില്‍ ഒന്നും മിണ്ടിക്കൂടല്ലോ. കൂലിക്കാര്‍ ചാടി വീഴും. സൂപ്പര്‍ ഹീറോ ഒരു സൂപ്പര്‍ സീറോ ആയി മാറിയ നിമിഷങ്ങള്‍. ഈ വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നു എന്ന കള്ളം പോലും പറഞ്ഞു. നാട്ടിലെ നന്മയുള്ള ജനങ്ങള്‍ അവളോടൊപ്പം. വരാനിരിക്കുന്ന ചര്‍ച്ചയില്‍ നിങ്ങളുടെ പ്രതിനിധികള്‍ ശക്തമായി നിങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കണം. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം. ആശംസകള്‍! എന്നായിരുന്നു അനുകൂലിച്ച് ഒരു കമന്‍റിട്ടത്.

lok-sabha-home

English summary
cyber attack by mohanlal fans in women in cinema collectives page

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more