വിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയ
തന്റെ ശരീരഭാരം കുറച്ചത് വിവരിച്ച് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോസ്റ്റില്‍ തന്റെ രൂപ മാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും താരപുത്രി പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവും അശ്ലീലതയും നിറയുന്ന കമന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റ് പങ്കുവച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ താഴെയും ഇത്തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹന്‍ലാലിനെ അധിക്ഷേപിച്ചും, വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. കാശുണ്ടെന്ന് വച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍. എതിനവള്‍ പെണ്ണാണോ എന്നിങ്ങനെയുള്ള കമന്റുകളാണ് താഴെയുള്ളത്. ഇങ്ങനെയുള്ള കമന്റുകള്‍ക്കെതിരെ ചിലര്‍ പ്രതികരിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷരത കേരളം എന്ന ചോദ്യവുമായാണ് വിമര്‍ശനം രേഖപ്പെടുത്തിയത്.
തായ്ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിലെ പരിശീലനത്തിലൂടെയാണ് വിസ്മയ 22 കിലോ കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പരിശീലകന്‍ ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനങ്ങള്‍ക്ക് ഇതിലും മികച്ച സ്ഥലമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications