കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയെ പിന്തുണച്ച വിജയ് സേതുപതിക്ക് നേരെ പച്ചതെറിയും വംശീയ അധിക്ഷേപവും

  • By
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച നടന്‍ വിജയ് സേതുപതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകുടെ സൈബര്‍ ആക്രമണം. താന്‍ പിണറായി വിജയന്‍റെ ആരാധകനും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ശരിയെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്.

ഇതോടെ സേതുപതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എത്തി തെറിവിളിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മലയാളത്തില്‍ തെറിവിളിക്കുന്ന കൂട്ടര്‍ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടത്തുന്നുണ്ട്.

പരിശുദ്ധമാണ്

പരിശുദ്ധമാണ്

സമൂഹത്തില്‍ ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ചു സുഖിച്ച് ജീവിക്കം. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. അതെന്തിനുള്ള വേദനായണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പരിശുദ്ധമാണത്.

പിണറായി ആണ് ശരി

പിണറായി ആണ് ശരി

അത്തരം ഗുണവിശേഷങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മളാരും ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. സ്ത്രീയാണ് ദൈവം അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി സ്വീകരിച്ചു നിലപാടാണ് ശരി, എന്നായിരുന്നു വിജയ് സേതുപതി പറഞ്ഞത്.

പിണറായിയുടെ ആരാധകന്‍

പിണറായിയുടെ ആരാധകന്‍

താന്‍ പിണറായി വിജയന്‍റെ ആരാധകനാണെന്നും വിജയ് പറഞ്ഞിരുന്നു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്.മനിതന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ആലപ്പുഴയിലാണ് വിജയ് സേതുപതി.

ഫേസ്ബുക്കില്‍ അധിക്ഷേപം

ഫേസ്ബുക്കില്‍ അധിക്ഷേപം

എന്നാല്‍ നടന്‍റെ വാക്കുകള്‍ സംഘപരിവാറിനെ ചൊടിപ്പിച്ചു. ഇതോടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെത്തി സംഘപുത്രന്‍മാര്‍ നടനെ തെറിവിളിക്കുകയാണ്.മലയാളത്തിലാണ് നടനെതിരെ തെറികള്‍ എഴുതി വിടുന്നത്.

ജെല്ലിക്കെട്ടിനെ കുറിച്ച്

ജെല്ലിക്കെട്ടിനെ കുറിച്ച്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച വിജയ് സേതുപതി ജെല്ലിക്കെട്ടിനെ കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെടാത്തത് എന്താണെന്നാണ് ചിലര്‍ കുറിച്ചത്.

പ്രോത്സാഹിപ്പിക്കില്ല

പ്രോത്സാഹിപ്പിക്കില്ല

താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നുവന്ന താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന് എതിരെ സംസാരിച്ചവന് പിന്തുണ നല്‍കിയപ്പോള്‍ അത് ഇല്ലാതായെന്നും ഇനി താങ്കളെ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് ഒരാള്‍ എഴുതി വിട്ടത്.

വംശീയ അധിക്ഷേപം

വംശീയ അധിക്ഷേപം

ശബരിമല വിഷയത്തില്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് നല്ലതിനല്ലെന്നുംഇനി സേതുപതിയുടെ സിനിമകള്‍ ആരും കാണരുതെന്ന ആഹ്വാനവും ഇക്കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്.കേരളത്തില്‍ ഇനി സേതുപതിയുടെ പടം കാണില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. വംശീയ അധിക്ഷേപവും നടന് നേരെ നടക്കുന്നുണ്ട്.

English summary
cyber attack on actor vijay sethupathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X