• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിഷ പുരുഷോത്തമന് എതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ വിനീത് അടക്കം 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിഷ പുരുഷോത്തമന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങലും അധിക്ഷേപകങ്ങളും നടത്തിയെന്ന പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ പിടികൂടിയത്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി. നിഷ പുരുഷോത്തമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായി രംഗത്ത് വന്നതോടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. വ്യക്തിപരമായ അധിക്ഷേപങ്ങളും ശക്തമായിരുന്നു.

ലക്ഷ്യം

ലക്ഷ്യം

ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷ്, തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ്, മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍, ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും സൈബര്‍ ആക്രമണം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ഒന്നരമാസത്തിന് ശേഷം

ഒന്നരമാസത്തിന് ശേഷം

പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടാവുന്നത്. ഇതോടൊപ്പം തന്നെ കെ ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിന് കൈമാറിയതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ദേശീയ വനിതാകമ്മീഷനും

ദേശീയ വനിതാകമ്മീഷനും

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചുദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷനും നേരത്തെ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്കിന് കത്ത്

ഫേസ്ബുക്കിന് കത്ത്

പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി നേരത്തെ പൊലീസ് ഫേസ്ബുക്കിന് കത്തയച്ചിരുന്നു. അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതുമായ പ്രചരണങ്ങളും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായതെന്ന് ഡിഐജി ഡിജിപിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

cmsvideo
  P Rajeev against deshabhimani staff kannan lal | Oneindia Malayalam
  ദേശാഭിമാനിക്ക് യോജിപ്പില്ല

  ദേശാഭിമാനിക്ക് യോജിപ്പില്ല

  നിഷാ പുരുഷോത്തമനെതിരെ വ്യക്തിപരവും സ്ത്രീ വിരുദ്ധവുമായ അധിക്ഷേപമായിരുന്നു ദേശാഭിമാനിയിലെ താല്‍ക്കാലിക ജീവനക്കാരനായ വിനോദില്‍ നിന്നും ഉണ്ടായത്. സംഭവത്തില്‍ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ലെന്നും ദേശാഭിമാനി എഡിറ്റർ പി രാജീവ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

  എന്‍ഡിഎ തകരുന്നു, ബിജെപിക്കൊപ്പമില്ലെന്ന് അകാലിദള്‍, രണ്ടിടത്ത് പ്രശ്‌നങ്ങള്‍, കര്‍ഷകരില്‍ പിഴച്ചു!!

  ഗുരുതരമായ പിഴവ് ; എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്കേര്‍പ്പെടുത്തി ദുബായ്, സര്‍വീസുകള്‍ ഷാര്‍ജയിലേക്ക്

  English summary
  Cyber attack on journalists including Nisha Purushothaman; Police arrested 2 people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X